updated on:2015-09-12 01:59 PM
പേസ്-ഹിംഗിസ് സഖ്യത്തിന് യു.എസ് ഓപ്പണ്‍ കിരീടം

www.utharadesam.com 2015-09-12 01:59 PM,
ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ ലിയാണ്ടര്‍ പേസ്-മാര്‍ട്ടീന ഹിംഗിസ് സഖ്യത്തിന് കിരീടം. അമേരിക്കയുടെ സാം ക്വേറെ-ബെഥനീ മാറ്റക് സാന്‍ഡ്‌സ് സഖ്യത്തെ ടൈബ്രേക്കറില്‍ തോല്‍പിച്ചാണ് ഇന്തോ-സ്വിസ് സഖ്യം സീസണിലെ മൂന്നാം മിക്‌സഡ് ഡബിള്‍സ് കിരീടം ചൂടിയത്. സ്‌കോര്‍: 6-4, 3-6, 10-7.
1969-ന് ശേഷം ഒരു സീസണില്‍ മൂന്ന് കിരീടങ്ങള്‍ നേടുന്ന ആദ്യ മിക്‌സഡ് സഖ്യമാണ് ഇവരുടേത്. യു.എസ് ഓപ്പണിന് പുറമേ ഈ സീസണില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, വിമ്പിള്‍ഡണ്‍ കിരീടങ്ങളും സഖ്യം സ്വന്തമാക്കിയത്.
യു.എസ് ഓപ്പണ്‍ വിജയത്തോടെ മിക്‌സഡ് ഡബിള്‍സില്‍ പേസിന് ഒമ്പത് കിരീടങ്ങളായി. എട്ട് പുരുഷ ഡബിള്‍സ് കിരീടങ്ങളും നാല്‍പത്തിരണ്ടുകാരനായ പേസിന്റെ പേരിലുണ്ട്.
ഹിംഗിസിന്റെ നാലാം മിക്‌സഡ് ഡബിള്‍സ് കിരീടമാണിത്. അഞ്ച് സിംഗിള്‍സ് കിരീടങ്ങളും പത്ത് വനിതാ ഡബിള്‍സ് കിരീടങ്ങളും ഉള്‍പ്പെടെ കരിയറില്‍ ആകെ 19 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ സ്വിസ് താരം നേടിയിട്ടുണ്ട്.
ഞായറാഴ്ച നടക്കുന്ന വനിത ഡബിള്‍സ് ഫൈനലിലും ഹിംഗിസ് സഖ്യം പ്രവേശിച്ചിട്ടുണ്ട്. ഇന്ത്യയുടെ സാനിയ മിര്‍സയാണ് വനിത ഡബിള്‍സില്‍ ഹിംഗിസിന്റെ പങ്കാളി.



Recent News
  ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍: വീരമണി പ്രസി, റഫീഖ് സെക്ര.

  പാക്കിസ്താനെതിരെ ഇന്ത്യക്ക് 89 റണ്‍സ് ജയം

  ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ചോര്‍ത്തി മഴ

  ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം

  ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം

  അണ്ടര്‍-23 ഇന്റര്‍സോണ്‍ ക്രിക്കറ്റിന് കെ.സി.എ സ്റ്റേഡിയത്തില്‍ തുടക്കമായി

  പ്രൊ-ഇന്ത്യന്‍ കബഡി; തെലുങ്ക് ടൈറ്റാന്‍ ടീം ഒരുങ്ങുന്നത് കാസര്‍കോട്ട്

  അണ്ടര്‍-23 ക്രിക്കറ്റ് ടീമിനെ അഭിജിത് നയിക്കും

  നാടകാന്തം ചെന്നൈ വീണു; ഐ.പി.എല്‍ കിരീടം മുംബൈക്ക്

  ബാഡ്മിന്റണ്‍ താരം സാറാ സിറാജിനെ ചേംബര്‍ ഓഫ് കൊമേഴ്‌സ് അനുമോദിച്ചു

  അത്രെയാ ഉത്ഭവ തൃശൂരിനെ തകര്‍ത്ത് റെഡ് ഫ്‌ളവേര്‍സ് ബി കെ 55 കണ്ണൂര്‍ ജേതാക്കള്‍

  ഫൈനല്‍ ഇന്ന് രാത്രി 7 മണിക്ക് ആവേശമായി അഖിലേന്ത്യാ ട്വന്റി 20 ടൂര്‍ണമെന്റ്

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ്; അത്രയാ ഉത്ഭവ് തൃശൂരും സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലും സെമിഫൈനലില്‍

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഉജ്ജ്വല തുടക്കം

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍