updated on:2015-09-13 01:26 PM
ഫ്ലാവിയ പെന്നേറ്റയ്ക്ക് യുഎസ് ഓപ്പണ്‍ ടെന്നിസ് വനിതാ സിംഗിള്‍സ് കിരീടം

www.utharadesam.com 2015-09-13 01:26 PM,
ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ ടെന്നിസ് വനിതാ സിംഗിള്‍സ് കിരീടം ഇറ്റാലിയന്‍ താരം ഫ്ലാവിയ പെന്നേറ്റയ്ക്ക്. ഫൈനലില്‍ സ്വന്തം നാട്ടുകാരിയായ റോബർട്ട വിഞ്ചിയെയാണ് പെന്നേറ്റ തോല്‍പ്പിച്ചത്. പുരുഷഫൈനലില്‍ ഇന്ന് നൊവാക് ജോക്കോവിച്ച് റോജര്‍ ഫെഡററെ നേരിടും.
നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു 33 കാരിയായ പെന്നേറ്റയുടെ ജയം. സ്കോര്‍ 7–6, 6–2. കടുത്ത പോരാട്ടത്തിനൊടുവിലായിരുന്നു ആദ്യ സെറ്റ് പെന്നേറ്റ സ്വന്തമാക്കിയത്. എന്നാല്‍ രണ്ടാംസെറ്റ് പെന്നേറ്റ അനായാസം സ്വന്തമാക്കി. ഇതാദ്യമായാണ് ഇറ്റാലിയന്‍ താരം യുഎസ് ഓപ്പണ്‍ നേടുന്നത്. ഗ്രാന്‍ഡ് സ്ലാം നേടുന്ന നാലാമത്തെ ഇറ്റാലിയന്‍ താരമാണ് പെന്നേറ്റ. 2010ല്‍ ഫ്രാന്‍സിസ്ക ഷിയാവോണാണ് അവസാനമായി ഗ്ലാന്‍ഡ് സ്ലാം നേടിയത്.
യുഎസ് ഓപ്പണ്‍ നേടുന്ന പ്രായം കൂടിയ താരമെന്ന റെക്കോര്‍ഡും പെന്നേറ്റയ്ക്കു മുൻപില്‍ വഴിമാറി. സ്വപ്നതുല്യമായ ഈ കിരീട നേട്ടത്തിനിടയ്ക്കുതന്നെ പെന്നേറ്റ ടെന്നീസ് കോര്‍ട്ടിനോട് വിടപറഞ്ഞു. പുരസ്കാരദാനച്ചടങ്ങിലാണ് പെന്നേറ്റ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. മല്‍സരം കാണാനെത്തിയ ഇറ്റാലിയന്‍ പ്രധാനമന്ത്രി മറ്റയോരെന്‍സിയടക്കമുള്ളവരെ ഞെട്ടിച്ചായിരുന്നു വിരമിക്കല്‍ പ്രഖ്യാപനം. നേരത്തെ തന്നെ ഇക്കാര്യത്തില്‍ തീരുമാനം എടുത്തിരുന്നുവെന്നും, ഇതുതന്നെയാണ് വിരമിക്കാനുള്ള ഏറ്റവും ഉചിതമായ വേദിയെന്നും പെന്നേറ്റ പറഞ്ഞു.
പുരുഷ വിഭാഗം ഫൈനലില്‍ ഇന്ന് ലോക ഒന്നാം നമ്പര്‍ താരം നോവാക് ജോക്കോവിച്ച്, രണ്ടാം നമ്പര്‍ റോജര്‍ ഫെഡററെ നേരിടും. 2009നു ശേഷം ആദ്യമായാണ് ഫെഡറര്‍ യുഎസ് ഓപ്പണ്‍ ഫൈനലിലെത്തുന്നത്.



Recent News
  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും

  ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഷെരീഫ് കരിപ്പൊടിക്ക് നേട്ടം

  ആറാമത് ടിഫ ട്രോഫി ഫുട്‌ബോളില്‍ ചെന്നൈ എഫ്.സി ജേതാക്കള്‍

  പ്രണയം വെളിപ്പെടുത്തി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍

  ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ പുരുഷ വിഭാഗം ; കിഡംബി ശ്രീകാന്ത് പുറത്ത്

  ലോകകപ്പ് ഫുട്‌ബോള്‍ കിരീടം: ആഹ്ലാദത്തില്‍ മുങ്ങിക്കുളിച്ച് ഫ്രാന്‍സ്

  കത്തിക്കയറാന്‍ ക്രൊയേഷ്യ, വിപ്ലവ വീര്യത്തോടെ ഫ്രഞ്ച് പട; കിരീട പോരാട്ടം ഇന്ന്