updated on:2015-09-16 02:02 PM
സച്ചിനും വോണും നയിക്കുന്ന വെറ്ററന്‍ ട്വന്റി-20 പരമ്പരയ്ക്ക് ഐ.സി.സി.യുടെ അംഗീകാരം

www.utharadesam.com 2015-09-16 02:02 PM,
ദുബായ്: സച്ചിന്‍ തെണ്ടുല്‍ക്കറും ഷെയ്ന്‍ വോണും പ്രധാന പ്രചാരകരായ വെറ്ററന്‍ ട്വന്റി-20 ക്രിക്കറ്റ് പരമ്പര നടത്താന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ അംഗീകാരം നല്‍കി. നവംബറില്‍ യു.എസ്സിലാണ് മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര നടക്കുക.
ഗാംഗുലി, ലാറ, രാഹുല്‍ ദ്രാവിഡ്, മഗ്രാത്ത്, ജാക്ക് കാലിസ്, ആദം ഗില്‍ക്രിസ്റ്റ്, വി.വി.എസ്. ലക്ഷ്മണ്‍ തുടങ്ങിയ ലോകോത്തര താരങ്ങള്‍ പരമ്പരയില്‍ കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സച്ചിനും ഷെയ്ന്‍ വോണുമാണ് ടൂര്‍ണമെന്റിന്റെ പ്രചാരകര്‍.
മത്സരം സംഘടിപ്പിക്കുന്നതിന് ഐ.സി.സി.യുടെ അംഗീകാരമുണ്ടെങ്കിലും ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ നല്‍കില്ല. വെറ്ററന്‍ പരമ്പരയിലൂടെ യു.എസ്സില്‍ ക്രിക്കറ്റിന് വേരോട്ടമുണ്ടാക്കാമെന്നാണ് കണക്കുകൂട്ടല്‍.



Recent News
  ബീറ്റണ്‍ മില്‍കേര്‍സ് ഇന്‍ഡോര്‍ വോളീ ലീഗ് നാളെ തുടങ്ങും

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍

  അലി മിന്നിത്തിളങ്ങി; ഡിഫറന്റ്‌ലി ഏബിള്‍ഡ് ദേശീയ ക്രിക്കറ്റില്‍ കേരളത്തിന് തിളക്കമാര്‍ന്ന ജയം

  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും