updated on:2015-09-19 01:12 PM
സാനിയയുടെ നേട്ടം സമ്മര്‍ദ്ദമേറ്റുന്നു: ശുഐബ് മാലിക്ക്

www.utharadesam.com 2015-09-19 01:12 PM,
ഇസ്ലാമാബാദ്: സാനിയ മിര്‍സയുടെ യുഎസ് ഓപ്പണ്‍ കിരീടം തനിയ്ക്ക് സമ്മര്‍ദ്ദം കൂട്ടുന്നതായി ഭര്‍ത്താവും പാക് ക്രിക്കറ്ററുമായ ശുഐബ് മാലിക്. സിംബാബ്‌വെയ്ക്ക് എതിരായ പര്യടനത്തിന് മുന്നോടിയായി പത്രപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ശുഐബ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സാനിയയുടെ യുഎസ് ഓപ്പണ്‍ കിരീട നേട്ടം എനിക്ക് പ്രചോദനം നല്‍കുന്നതാണ്. അതേസമയം അവരുടെ നേട്ടങ്ങള്‍ ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള സമ്മര്‍ദ്ദവും ഉണ്ടാക്കുന്നുണ്ട്- മുന്‍ പാക് ക്യാപ്റ്റന്‍ കൂടിയായ മാലിക്ക് പറഞ്ഞു.
അടുത്തിടെയാണ് സാനിയ യുഎസ് ഓപ്പണ്‍ ഡബിള്‍സ് കിരീടം ചൂടിയത്. ഈ വര്‍ഷം വിമ്പിള്‍ഡണിലും സാനിയ-ഹിംഗിസ് സഖ്യം കിരീടം നേടിയിരുന്നു.
2012-ലാണ് ഹൈദരാബാദുകാരിയായ സാനിയയും പാകിസ്താനിലെ സിയാല്‍കോട്ട് സ്വദേശിയായ മാലിക്കും വിവാഹിതരായത്.



Recent News
  ബീറ്റണ്‍ മില്‍കേര്‍സ് ഇന്‍ഡോര്‍ വോളീ ലീഗ് നാളെ തുടങ്ങും

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍

  അലി മിന്നിത്തിളങ്ങി; ഡിഫറന്റ്‌ലി ഏബിള്‍ഡ് ദേശീയ ക്രിക്കറ്റില്‍ കേരളത്തിന് തിളക്കമാര്‍ന്ന ജയം

  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും