updated on:2015-10-06 07:32 PM
ഇന്ത്യ - ദക്ഷിണാഫ്രിക്ക മൽസരക്കാഴ്ചകൾ ഒരു തമാശയായിരുന്നു: ധോണി

www.utharadesam.com 2015-10-06 07:32 PM,
ന്യൂഡൽഹി:ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി20 മൽസരത്തിനിടയിൽ കാണികൾ കളിക്കളത്തിലേക്കു കുപ്പികൾ വലിച്ചെറിഞ്ഞത് തമാശയ്ക്കായിരുന്നുവെന്ന് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി. ആദ്യത്തെ കുറച്ചു കുപ്പികൾ മാത്രമാണ് രോഷത്തോടെ വലിച്ചെറിഞ്ഞത്. പിന്നീട് എറിഞ്ഞതെല്ലാം തമാശയ്ക്കായിരുന്നു. ഇത് വലിയ ഗൗരവത്തോടെ എടുക്കേണ്ട കാര്യമില്ല. മുൻപ് വിശാഖപട്ടണത്ത് വച്ച് നടന്ന മൽസരത്തിൽ ഇന്ത്യ വിജയിച്ചപ്പോഴും കാണികൾ കുപ്പികൾ കളിക്കളത്തിലേക്ക് വലിച്ചെറിഞ്ഞത് എനിക്കോർമയുണ്ട്. ആദ്യം ഒരെണ്ണത്തിൽ തുടങ്ങിയത് പിന്നീട് ഒരുപാടായി മാറി. പക്ഷേ അത് കാണികളുടെ ഒരു തമാശയായിരുന്നുവെന്നും ധോണി പറഞ്ഞു.
ഇത്തരത്തിലുള്ള സംഭവങ്ങൾ കളിക്കാരുടെ സുരക്ഷയെ ബാധിക്കുമെന്ന് കരുതുന്നില്ല. ഇന്നലെ മൽസരം കാണാനെത്തിയവരിൽ കുറച്ചുപേരാണ് കുപ്പികൾ വലിച്ചെറിഞ്ഞത്. കളിക്കാരുടെ സുരക്ഷയ്ക്ക് അവരെ ഗ്രൗണ്ടിന്റെ മധ്യഭാഗത്തേക്ക് മാറ്റുകയോ അതല്ല ഗ്രൗണ്ടിൽ നിന്നും മാറ്റുകയോ ആണ് നല്ലതെന്ന് അംപയറിന് തോന്നിയിരിക്കാം. ഇന്ത്യൻ ടീം നന്നായി കളിക്കാത്ത അവസരങ്ങളിൽ കാണികൾ പ്രതികരിക്കുന്നത് ഇത്തരത്തിലായിരിക്കുമെന്നും ധോണി പറഞ്ഞു.Recent News
  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും

  ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഷെരീഫ് കരിപ്പൊടിക്ക് നേട്ടം

  ആറാമത് ടിഫ ട്രോഫി ഫുട്‌ബോളില്‍ ചെന്നൈ എഫ്.സി ജേതാക്കള്‍

  പ്രണയം വെളിപ്പെടുത്തി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍

  ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ പുരുഷ വിഭാഗം ; കിഡംബി ശ്രീകാന്ത് പുറത്ത്

  ലോകകപ്പ് ഫുട്‌ബോള്‍ കിരീടം: ആഹ്ലാദത്തില്‍ മുങ്ങിക്കുളിച്ച് ഫ്രാന്‍സ്

  കത്തിക്കയറാന്‍ ക്രൊയേഷ്യ, വിപ്ലവ വീര്യത്തോടെ ഫ്രഞ്ച് പട; കിരീട പോരാട്ടം ഇന്ന്