updated on:2015-10-19 08:35 PM
ജഡേജയും ഇഷാന്ത് ശര്‍മയും ടെസ്റ്റ് ടീമില്‍, ഹര്‍ഭജന്‍ പുറത്ത്

www.utharadesam.com 2015-10-19 08:35 PM,
ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ആദ്യ രണ്ടു ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയും ഇഷാന്ത് ശര്‍മയും ടീമില്‍ ഇടംനേടി. ഹര്‍ജന്‍ സിങ് പുറത്തായി. വിരാട് കോഹ്‌ലി ടെസ്റ്റ് ടീമിനെ നയിക്കും. നാല് മല്‍സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്ക് നവംബര്‍ അഞ്ചിന് പഞ്ചാബിലെ മൊഹാലില്‍ തുടക്കമാകും.
ഇനിയുള്ള രണ്ട് ഏകദിനങ്ങളില്‍ ഫാസ്റ്റ് ബോളര്‍ ഉമേഷ് യാദവിനു പകരം എസ്.അരവിന്ദിനെ ഉള്‍പ്പെടുത്തി. ഏകദിന പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 21 ന് മുന്നിലാണ്. ഒക്ടോബര്‍ 22 ന് ചെന്നൈയിലും 25 ന് മുംബൈയിലുമാണ് ഇനിയുള്ള രണ്ടു ഏകദിനങ്ങള്‍ നടക്കുക.
ടെസ്റ്റ് ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), മുരളി വിജയ്, ശിഖര്‍ ധവാന്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, രോഹിത് ശര്‍മ, വൃദ്ധിമാന്‍ സാഹ, രവീന്ദ്ര ജഡേജ, അമിത് മിശ്ര, ഭൂവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, കെ.എല്‍. രാഹുല്‍, സ്റ്റുവാര്‍ട്ട് ബിന്നി, വരുണ്‍ ആരോണ്‍, ഇഷാന്ത് ശര്‍മ, ആര്‍. അശ്വിന്‍
ഏകദിന ടീം: എം.എസ്. ധോണി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനെ, വിരാട് കോഹ്‌ലി, സുരേഷ് റെയ്‌ന, അക്‌സര്‍ പട്ടേല്‍, ഹര്‍ഭജന്‍ സിങ്, അമിത് മിശ്ര, മോഹിത് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, എസ്. അരവിന്ദ്, സ്റ്റുവാര്‍ട്ട് ബിന്നി, അമ്പാട്ടി റായിഡു, ഗുര്‍കീറത് മാന്‍



Recent News
  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും

  ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഷെരീഫ് കരിപ്പൊടിക്ക് നേട്ടം

  ആറാമത് ടിഫ ട്രോഫി ഫുട്‌ബോളില്‍ ചെന്നൈ എഫ്.സി ജേതാക്കള്‍

  പ്രണയം വെളിപ്പെടുത്തി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍

  ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ പുരുഷ വിഭാഗം ; കിഡംബി ശ്രീകാന്ത് പുറത്ത്

  ലോകകപ്പ് ഫുട്‌ബോള്‍ കിരീടം: ആഹ്ലാദത്തില്‍ മുങ്ങിക്കുളിച്ച് ഫ്രാന്‍സ്

  കത്തിക്കയറാന്‍ ക്രൊയേഷ്യ, വിപ്ലവ വീര്യത്തോടെ ഫ്രഞ്ച് പട; കിരീട പോരാട്ടം ഇന്ന്

  കെ.എല്‍-14 ജേഴ്‌സിയുമായി അബ്ദുല്ലക്കുഞ്ഞി ലോകകപ്പ് ഫൈനല്‍ സ്റ്റേഡിയത്തില്‍

  ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ക്രൊയേഷ്യ ഫൈനലില്‍

  ലോകകപ്പ്: ആദ്യ സെമി ഇന്ന്

  പെനാല്‍ട്ടിയില്‍ ആതിഥേയര്‍ വീണു; സെമിയില്‍ ക്രൊയേഷ്യ ഇംഗ്ലണ്ടിന്റെ എതിരാളികള്‍

  കണ്ണീരായി ബ്രസീലും; ബെല്‍ജിയം സെമിയില്‍

  വിദ്യാനഗര്‍ ബ്ലാസ്റ്റേഴ്‌സ് അക്കാദമിയിലെ മൂന്ന് കുട്ടികള്‍ മംഗളൂരു എഫ്.സി അണ്ടര്‍-13 ഐ ലീഗിലേക്ക്

  പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കൊളംബിയയെ തകര്‍ത്ത് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍