updated on:2015-10-20 03:18 PM
ശിവസേന ഭീഷണി: പാക് അംബയറെ പിൻവലിച്ചു, അക്രവും അക്തറും കമന്‍റേറ്ററാകില്ല

www.utharadesam.com 2015-10-20 03:18 PM,
മുംബൈ: ഇന്ത്യ- ദക്ഷിമാഫ്രിക്ക അഞ്ചാം ഏകദിനം നിയന്ത്രിക്കുന്നതിൽ നിന്ന് പാക്കിസ്ഥാൻ അംബയർ അലീംദാറിനെ ഐസിസി പിൻവലിച്ചു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ പിൻവലിക്കുന്നതെന്ന് ഐസിസി അറിയിച്ചു. എന്നാൽ ചെന്നൈയിൽ നടക്കുന്ന നാലാം ഏകദിനത്തിൽ അലിംദാർ തന്നെ നിയന്ത്രിക്കുമെന്നാണ് സൂചന. മത്സരം ഉപേക്ഷിച്ച് പാക്കിസ്ഥാനിലേക്ക് മടങ്ങിപ്പോകണമെന്ന് ശിവസേന അലിംദാറിനെ ഭീഷണിപ്പെടുത്തിയിരുന്നു. ഐസിസി അംബയർമാരുടെ എലൈറ്റ് പാനൽ അംഗവും മുൻപാക്കിസ്ഥാൻ കളിക്കാരനുമാണ് അലിംദാർ.
അതേസമയം മത്സരത്തിന്‍റെ കമന്‍റേറ്റർ സ്ഥാനത്തു നിന്ന് വസിം അക്രവും ഷോയിബ് അക്തറും പിന്മാറിയേക്കും. സുരക്ഷാ പ്രശ്നങ്ങളെ തുടർന്നാണ് ഇരുവരും പിന്മാറുന്നത്. ഇവർ വെള്ളിയാഴ്ച പാക്കിസ്ഥാനിലേക്ക് മടങ്ങും. ഇന്ത്യ- ദക്ഷിണാഫ്രിക്ക മത്സരത്തിന്‍റെ കമന്‍റേറ്റർമാരാണ് അക്രവും അക്തറും.
ഇന്ത്യ- പാക് പരമ്പര പുനഃരാരംഭിക്കാൻ ഇരുരാജ്യങ്ങളുടെയും ക്രിക്കറ്റ് തലവന്മാർ തമ്മിൽ ന‌ടത്താനിരുന്ന ചർച്ച കഴിഞ്ഞ ദിവസം ശിവസേനപ്രവർത്തകർ ബിസിസിയൈ ഓഫീസിലേക്ക് തള്ളിക്കയറിയതിനെ തുടർന്ന് റദ്ദാക്കിയിരുന്നു.



Recent News
  അണ്ടര്‍-23 ക്രിക്കറ്റ് ടീമിനെ അഭിജിത് നയിക്കും

  നാടകാന്തം ചെന്നൈ വീണു; ഐ.പി.എല്‍ കിരീടം മുംബൈക്ക്

  ബാഡ്മിന്റണ്‍ താരം സാറാ സിറാജിനെ ചേംബര്‍ ഓഫ് കൊമേഴ്‌സ് അനുമോദിച്ചു

  അത്രെയാ ഉത്ഭവ തൃശൂരിനെ തകര്‍ത്ത് റെഡ് ഫ്‌ളവേര്‍സ് ബി കെ 55 കണ്ണൂര്‍ ജേതാക്കള്‍

  ഫൈനല്‍ ഇന്ന് രാത്രി 7 മണിക്ക് ആവേശമായി അഖിലേന്ത്യാ ട്വന്റി 20 ടൂര്‍ണമെന്റ്

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ്; അത്രയാ ഉത്ഭവ് തൃശൂരും സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലും സെമിഫൈനലില്‍

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഉജ്ജ്വല തുടക്കം

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍

  അലി മിന്നിത്തിളങ്ങി; ഡിഫറന്റ്‌ലി ഏബിള്‍ഡ് ദേശീയ ക്രിക്കറ്റില്‍ കേരളത്തിന് തിളക്കമാര്‍ന്ന ജയം

  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും