updated on:2015-10-24 07:36 PM
ധോണി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വിടുന്നു

www.utharadesam.com 2015-10-24 07:36 PM,
ചെന്നൈ: എട്ടു വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ നായകന്‍ എം.എസ്.ധോണി ഐപിഎല്‍ ടീം ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് വിടപറയുന്നുവെന്ന് റിപ്പോര്‍ട്ട്. ആദ്യ ഐപിഎല്‍ ലേലത്തില്‍ ചെന്നൈ ടീം ഉടമകളായ ഇന്ത്യാ സിമന്റ്‌സ് 7.5 കോടി രൂപയ്ക്കാണ് ഇന്ത്യന്‍ നായകനെ തങ്ങളുടെ ടീമില്‍ എത്തിച്ചത്. ഐപിഎല്ലിന്റെ എട്ട് എഡിഷനുകളിലും ടീമിനെ നയിച്ച ധോണി അടുത്ത സീസണില്‍ പുതിയ ടീമിനൊപ്പം ചേക്കേറിയേക്കുമെന്നാണ് സൂചന.
കോഴക്കളിയില്‍ ചെന്നൈ ടീം ഉടമയായ ബിസിസിഐ മുന്‍ അധ്യക്ഷന്‍ എന്‍.ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പന്‍ കുടുങ്ങിയതോടെ ടീമിനു രണ്ടു വര്‍ഷത്തെ വിലക്ക് കോടതി ഏര്‍പ്പെടുത്തിയിരുന്നു. അടുത്ത സീസണില്‍ ചെന്നൈ കളിച്ചില്ലെങ്കില്‍ ധോണി പുതിയ ടീമിനെ നയിക്കും. എന്നാല്‍ ചെന്നൈ ടീം തിരിച്ചുവരുന്നതുവരെ ധോണി ഐപിഎല്ലില്‍ നിന്നും വിട്ടുനില്‍ക്കുമെന്നും വാര്‍ത്തകളുണ്ട്.
ധോണിയെ പിടിച്ചുനിര്‍ത്താന്‍ ഒരു സമ്മര്‍ദ്ദവും ചെലുത്തില്ലെന്ന് ചെന്നൈ ടീം ഉടമകളുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം ഏകദിനങ്ങളിലും ട്വന്റി-20യിലും ടീം ഇന്ത്യയുടെ ക്യാപ്റ്റനാണ്. അത്തരമൊരു താരത്തിനു ഐപിഎല്‍ പോലെരു വലിയ ടൂര്‍ണമെന്റില്‍ നിന്നും എങ്ങനെ മാറി നില്‍ക്കാന്‍ കഴിയുമെന്നാണ് ഇവര്‍ ചോദിക്കുന്നത്.
സസ്‌പെന്‍ഷനിലായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകള്‍ക്ക് പകരക്കാരെ ബിസിസിഐ ഇതുവരെ കണ്‌ടെത്തിയിട്ടില്ല. പുതിയ രണ്ടു ഫ്രാഞ്ചൈസികള്‍ എത്തിയാല്‍ ധോണി ഉള്‍പ്പടെയുള്ള രണ്ടു ടീമിലെയും പ്രമുഖ താരങ്ങള്‍ക്ക് വേണ്ടി പിടിവലിയുണ്ടാകും. രണ്ടു വര്‍ഷത്തിനു ശേഷം ചെന്നൈ ടീം ഐപിഎല്ലില്‍ മടങ്ങിയെത്തിയാല്‍ ധോണിയെ വീണ്ടും മഞ്ഞപ്പടയുടെ നായകനായി തിരിച്ചെത്തിക്കാമെന്നാണ് സിഎസ്‌കെ മാനേജ്‌മെന്റിന്റെ വിശ്വാസം.
അതിനിടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ഏകദിനത്തിനു ശേഷം ധോണി ചെന്നൈയിലെ വസതിയിലെത്തി ശ്രീനിവാസനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സൗഹൃദപരമായ കൂടിക്കാഴ്ച മാത്രമായിരുന്നുവെന്നാണ് ശ്രീനിപക്ഷം പറയുന്നത്. കൂടിക്കാഴ്ചയെക്കുറിച്ച് ധോണി പ്രതികരിച്ചില്ല. അതേസമയം ശ്രീനിവാസന്‍ വിരുദ്ധപക്ഷം കൂടിക്കാഴ്ചയെ വിമര്‍ശിച്ച് രംഗത്തുവന്നു.Recent News
  അണ്ടര്‍-23 ക്രിക്കറ്റ് ടീമിനെ അഭിജിത് നയിക്കും

  നാടകാന്തം ചെന്നൈ വീണു; ഐ.പി.എല്‍ കിരീടം മുംബൈക്ക്

  ബാഡ്മിന്റണ്‍ താരം സാറാ സിറാജിനെ ചേംബര്‍ ഓഫ് കൊമേഴ്‌സ് അനുമോദിച്ചു

  അത്രെയാ ഉത്ഭവ തൃശൂരിനെ തകര്‍ത്ത് റെഡ് ഫ്‌ളവേര്‍സ് ബി കെ 55 കണ്ണൂര്‍ ജേതാക്കള്‍

  ഫൈനല്‍ ഇന്ന് രാത്രി 7 മണിക്ക് ആവേശമായി അഖിലേന്ത്യാ ട്വന്റി 20 ടൂര്‍ണമെന്റ്

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ്; അത്രയാ ഉത്ഭവ് തൃശൂരും സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലും സെമിഫൈനലില്‍

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഉജ്ജ്വല തുടക്കം

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍

  അലി മിന്നിത്തിളങ്ങി; ഡിഫറന്റ്‌ലി ഏബിള്‍ഡ് ദേശീയ ക്രിക്കറ്റില്‍ കേരളത്തിന് തിളക്കമാര്‍ന്ന ജയം

  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും