updated on:2015-10-28 04:51 PM
വാങ്ഖഡെ പിച്ച് ക്യൂറേറ്ററെ വിമർശിച്ച രവിശാസ്ത്രിക്കെതിരെ പ്രതിഷേധം

www.utharadesam.com 2015-10-28 04:51 PM,
ന്യൂഡൽഹി : ഇന്ത്യ – ദക്ഷിണാഫ്രിക്ക അഞ്ചാം ഏകദിനം നടന്ന വാങ്ഖഡെ സ്റ്റേഡിയത്തിൽ പിച്ച് ഒരുക്കിയ പിച്ച് ക്യൂറേറ്റർ സുധീർ നായികിനെ വിമർശിച്ച ഇന്ത്യൻ ടീം മാനെജർ രവിശാസ്ത്രി വിവാദത്തിൽ. രവി ശാസ്ത്രിയെ വിമർശിച്ച് പ്രമുഖർ രംഗത്തെത്തി. ശാസ്ത്രിക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് വിവരങ്ങൾ.
ഇന്ത്യയുടെ തോൽവിക്ക് കാരണം പിച്ചാണെന്ന് നായകൻ ധോണി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് രവിശാസ്ത്രി രംഗത്തെത്തിയത്. ബാറ്റ്സ്മാൻമാരെ സഹായിക്കുന്ന തരത്തിലുള്ള പിച്ച് ഒരുക്കിയെന്നാരോപിച്ച് രവി ശാസ്ത്രി സുധീർ നായിക്കിനെതിരെ അസഭ്യ വർഷം നടത്തിയിരുന്നു.
ഇത് ചൂണ്ടിക്കാട്ടി സുധീർ രവിശാസ്ത്രിക്കും ബൗളിങ് കോച്ച് ഭരത് അരുണിനുമെതിരെ പരാതി നൽകിയിരുന്നു. പരാതി പരിശോധിച്ച ശേഷം നടപടി എടുക്കുമെന്ന് ബിസിസിഐ അറിയിച്ചു. നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും ലോകകപ്പ് മത്സരത്തിനിടെ മാധ്യമ പ്രവർത്തകനെ ചീത്ത പറഞ്ഞ വിരാട് കോഹ്‌ലിയെ താക്കീത് ചെയ്തത് ആരും മറന്നിട്ടുണ്ടാവില്ലെന്നും ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂർ പറഞ്ഞു.
ശാസ്ത്രിയുടെ വിമർശം അനുചിതമെന്നും സുധീറിന്‍റെ പ്രായത്തെയെങ്കിലും ബഹുമാനിക്കണമായിരുന്നുവെന്നും സഞ്ജയ് മഞ്ചേരേക്കർ പറഞ്ഞു.Recent News
  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും

  ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഷെരീഫ് കരിപ്പൊടിക്ക് നേട്ടം

  ആറാമത് ടിഫ ട്രോഫി ഫുട്‌ബോളില്‍ ചെന്നൈ എഫ്.സി ജേതാക്കള്‍

  പ്രണയം വെളിപ്പെടുത്തി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍

  ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ പുരുഷ വിഭാഗം ; കിഡംബി ശ്രീകാന്ത് പുറത്ത്

  ലോകകപ്പ് ഫുട്‌ബോള്‍ കിരീടം: ആഹ്ലാദത്തില്‍ മുങ്ങിക്കുളിച്ച് ഫ്രാന്‍സ്

  കത്തിക്കയറാന്‍ ക്രൊയേഷ്യ, വിപ്ലവ വീര്യത്തോടെ ഫ്രഞ്ച് പട; കിരീട പോരാട്ടം ഇന്ന്