updated on:2015-10-29 04:05 PM
കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പീറ്റർ ടെയ്‌ലർ രാജിവച്ചു

www.utharadesam.com 2015-10-29 04:05 PM,
കൊച്ചി: ടീമിന്‍റെ തുടര്‍ച്ചയായ പരാജയത്തെത്തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്സിന്‍റെ മുഖ്യ പരിശീലകന്‍ പീറ്റര്‍ ടെയ്ലര്‍ രാജിവച്ചു. പരസ്പരധാരണപ്രകാരമാണു പദവി ഒഴിഞ്ഞതെന്ന് ടീം ഉടമകള്‍. ആദ്യ സീസണ്‍ മുതല്‍ സഹപരിശീലകനായിരുന്ന ട്രെവര്‍ മോര്‍ഗന്‍ പുതിയ പരിശീലകനാകും.
ഐഎസ്എല്ലിലെ കഴിഞ്ഞ നാലു മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. രണ്ടാം സീസണില്‍ ആദ്യമായാണ് ടൂര്‍ണമെന്‍റിനിടെ ഒരു പരിശീലകന്‍ രാജിവയ്ക്കുന്നത്. ആദ്യ സീസണില്‍ പരിശീലകന്‍റെ ചുമതല കൂടി വഹിച്ചിരുന്ന മാര്‍ക്കീ പ്ലെയര്‍ ഡേവിഡ് ജയിംസിനു പകരമാണ് ടെയ്ലറെ ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന്‍റെ പരിശീലകനാക്കിയത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വിവിധ ക്ലബ്ബുകളെയും ബഹ്റൈന്‍ ദേശീയ ടീമിനെയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. 1976ല്‍ ഇംഗ്ലണ്ടിനുവേണ്ടി നാലു മത്സരങ്ങള്‍ കളിച്ചു. ഇംഗ്ലണ്ട് സീനിയര്‍ ടീമിന്‍റെ താത്കാലിക പരിശീലകനും അണ്ടര്‍-21 ടീമിന്‍റെ മുഖ്യ പരിശീലകനുമായിരുന്നു. ക്രിസ്റ്റല്‍ പാലസ്, ടോട്ടനം ഹോട്സ്പര്‍ എന്നീ ഇപിഎല്‍ ക്ലബ്ബുകളിലും കളിച്ചിട്ടുണ്ട്.
കളിക്കാരെ വിശ്വാസത്തിലെടുക്കാതെ ടെയ്ലര്‍ നിരന്തരം നടത്തിയ മാറ്റങ്ങളും പരീക്ഷണങ്ങളുമാണ് ബ്ലാസ്റ്റേഴ്സിന്‍റെ തുടര്‍ തോല്‍വികള്‍ക്കു കാരണമായതെന്നു വിമര്‍ശനമുണ്ടായിരുന്നു. എല്ലാ മത്സരങ്ങളിലും മധ്യനിര പരാജയപ്പെട്ടു. ഗോളുകള്‍ ഒഴിഞ്ഞുനിന്നതിന്‍റെ പ്രധാന കാരണം ഇതാണെന്നും ആക്ഷേപമുണ്ടായിരുന്നു. പുനെയില്‍ ഒന്നാം മിനിറ്റില്‍ തന്നെ ലീഡ് നേടിയശേഷം തോല്‍വി വഴങ്ങിയതോടെ ടെയ്ലറുടെ ശൈലിക്കെതിരേ വിമര്‍ശനം രൂക്ഷമായിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പുകളായ ബ്ലാസ്റ്റേഴ്സ് ഈ സീസണില്‍ ആറു മത്സരങ്ങളില്‍ നാലെണ്ണവും തോറ്റ് അവസാനക്കാരാണിപ്പോള്‍. ആദ്യ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ തോല്‍പ്പിക്കുകയും രണ്ടാം മത്സരത്തില്‍ മുംബൈ സിറ്റിയോട് ഗോള്‍രഹിത സമനില വഴങ്ങുകയും ചെയ്തതു വഴി കിട്ടിയ പോയിന്‍റുകള്‍ മാത്രം അക്കൗണ്ടില്‍.Recent News
  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും

  ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഷെരീഫ് കരിപ്പൊടിക്ക് നേട്ടം

  ആറാമത് ടിഫ ട്രോഫി ഫുട്‌ബോളില്‍ ചെന്നൈ എഫ്.സി ജേതാക്കള്‍

  പ്രണയം വെളിപ്പെടുത്തി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍

  ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ പുരുഷ വിഭാഗം ; കിഡംബി ശ്രീകാന്ത് പുറത്ത്

  ലോകകപ്പ് ഫുട്‌ബോള്‍ കിരീടം: ആഹ്ലാദത്തില്‍ മുങ്ങിക്കുളിച്ച് ഫ്രാന്‍സ്

  കത്തിക്കയറാന്‍ ക്രൊയേഷ്യ, വിപ്ലവ വീര്യത്തോടെ ഫ്രഞ്ച് പട; കിരീട പോരാട്ടം ഇന്ന്