updated on:2015-11-12 03:08 PM
രണ്ടാം മൽസരത്തിലും 'വോൺ' ജയിച്ചു, 'സച്ചിൻ' തോറ്റു; പരമ്പരയും കൈവിട്ടു

www.utharadesam.com 2015-11-12 03:08 PM,
ന്യൂയോർക്ക്: താരക്രിക്കറ്റ് പൂരത്തിലെ രണ്ടാം ട്വന്റി20 മൽസരത്തിൽ വോൺസ് വാരിയേഴ്സിനെതിരെ സച്ചിൻ ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം തോൽവി. 57 റൺസിനായിരുന്നു ഇത്തവണ സച്ചിൻസ് ബ്ലാസ്റ്റേഴ്സിന്റെ തോൽവി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വോൺസ് വാരിയേഴ്സ് നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 262 റൺസ് എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തിയപ്പോൾ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് നേടാനേ സച്ചിൻസ് ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞുള്ളൂ. അവസാന ഓവറുകളിൽ ആഞ്ഞടിച്ച് 22 പന്തിൽ 55 റൺസ് നേടിയ ഷോൺ പൊള്ളോക്കും എട്ടു പന്തിൽ 22 റൺസ് നേടിയ ഗ്രേയിം സ്വാനുമാണ് സച്ചിൻസ് ബ്ലാസ്റ്റേഴ്സിന്റെ പരാജയഭാരം കുറച്ചത്. ഇതോടെ മൂന്നു മൽസരങ്ങളടങ്ങിയ പരമ്പരയും വോൺസ് വാരിയേഴ്സ് സ്വന്തമാക്കി. ആദ്യ മൽസരത്തിൽ വോൺസ് വാരിയേഴ്സ് ആറു വിക്കറ്റിന് വിജയം നേടിയിരുന്നു.
ആദ്യം ബാറ്റു ചെയ്ത് വോൺസ് വാരിയേഴ്സ് ഉയർത്തിയ പടുകൂറ്റൻ സ്കോർ പിന്തുടർന്ന സച്ചിൻസ് ബ്ലാസ്റ്റേഴ്സിനായി വീരേന്ദർ സെവാഗ് വെടിക്കെട്ട് തുടക്കം കുറിച്ചെങ്കിലും എട്ടു പന്തിൽ രണ്ടു സിക്സ് ഉൾപ്പെടെ 16 റൺസുമായി സെവാഗ് മടങ്ങിയതോടെ പ്രതീക്ഷ സച്ചിനിലും ഗാംഗുലിയിലുമായി. ഓരോ സിക്സും ബൗ‍ണ്ടറിയും കണ്ടെത്തി ഗാംഗുലി മികച്ച തുടക്കമിട്ടെങ്കിലും കാലിസിന്റെ പന്തിൽ സംഗക്കാരയ്ക്ക് ക്യാച്ച് നൽകി മടങ്ങി. 12 പന്തിൽ നേടിയ 12 റൺസായിരുന്നു ഗാംഗുലിയുടെ സമ്പാദ്യം. പിന്നാലെ ടീം സ്കോർ 80–ൽ നിൽക്കെ സച്ചിനും മടങ്ങി. 20 പന്തിൽ മൂന്നു ബൗണ്ടറിയും രണ്ടു സിക്സുമുൾപ്പെടെ 33 റൺസ് നേടിയ സച്ചിൻ സഖ്‌ലയിൻ മുഷ്താഖിന്റെ പന്തിൽ ബൗൾഡായി.Recent News
  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും

  ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഷെരീഫ് കരിപ്പൊടിക്ക് നേട്ടം

  ആറാമത് ടിഫ ട്രോഫി ഫുട്‌ബോളില്‍ ചെന്നൈ എഫ്.സി ജേതാക്കള്‍

  പ്രണയം വെളിപ്പെടുത്തി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍

  ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ പുരുഷ വിഭാഗം ; കിഡംബി ശ്രീകാന്ത് പുറത്ത്

  ലോകകപ്പ് ഫുട്‌ബോള്‍ കിരീടം: ആഹ്ലാദത്തില്‍ മുങ്ങിക്കുളിച്ച് ഫ്രാന്‍സ്

  കത്തിക്കയറാന്‍ ക്രൊയേഷ്യ, വിപ്ലവ വീര്യത്തോടെ ഫ്രഞ്ച് പട; കിരീട പോരാട്ടം ഇന്ന്