updated on:2015-11-13 07:37 PM
യൂനിസ് ഖാന്‍ വിരമിച്ചു

www.utharadesam.com 2015-11-13 07:37 PM,
ദുബായ്: പാകിസ്താന്‍ ക്രിക്കറ്റ് മുന്‍ നായകന്‍ യൂനിസ് ഖാന്‍ ഏകദിന മത്സരങ്ങളോട് വിടചൊല്ലി. അബുദാബിയില്‍ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ആദ്യ ഏകദിനത്തോടെ താന്‍ വിരമിക്കുകയാണെന്ന് യൂനിസ് ഖാന്‍ പ്രഖ്യാപിച്ചു. 37കാരനായ യൂനിസ് ഖാന്‍ 264 ഏകദിന മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.
പാകിസ്താന്‍ ക്രിക്കറ്റില്‍ ഏകദിന റണ്‍വേട്ടയില്‍ ആറാം സ്ഥാനത്താണ് യൂനിസ് ഖാനുള്ളത്. ടെസ്റ്റില്‍ ഒന്നാം സ്ഥാനത്തും. 31.34 ശരാശരിയില്‍ 7240 റണ്‍സ് നേടിയിട്ടുള്ള യൂനിസിന്‍റെ പേരില്‍ ഏഴ് സെഞ്ച്വറികളും 48 അര്‍ധസെഞ്ച്വറികളുമുണ്ട്. 104 ടെസ്റ്റുകളില്‍നിന്ന് 9,116 റണ്‍സാണ് സമ്പാദ്യം.
53.94 ശരാശരിയില്‍ 31 സെഞ്ച്വറികളും 30 അര്‍ധശതകങ്ങളും. 2000 ഫിബ്രവരി 13ന് ശ്രീലങ്കയ്ക്കെതിരെ കറാച്ചിയില്‍ അരങ്ങേറ്റംകുറിച്ച യൂനിസ്, ഒന്നര ദശാബ്ദമായി പാകിസ്താന്‍ ക്രിക്കറ്റിന്‍റെ അവിഭാജ്യഘടകമാണ്. ട്വന്‍റി 20 ക്രിക്കറ്റില്‍നിന്ന് 2010ല്‍ത്തന്നെ വിരമിക്കല്‍ പ്രഖ്യാപിച്ച യൂനിസ്, ഏകദിനത്തിലും മികച്ച ഫോമിലായിരുന്നില്ല.
2008നുശേഷം ഒരു സെഞ്ച്വറി മാത്രമാണ് നേടാനായത്. അതും കഴിഞ്ഞ ഡിസംബറില്‍. രണ്ടുവട്ടം പാകിസ്താന്‍ ഏകദിന ടീമിന്‍റെ ക്യാപ്റ്റനായും പ്രവര്‍ത്തിച്ചു. 200506 കാലയളവിലും 2009ലും. 2009ല്‍ യൂനിസ് ഖാന്‍റെ നേതൃത്വത്തിലാണ് പാകിസ്താന്‍ ട്വന്‍റി 20 ലോകകപ്പ് സ്വന്തമാക്കിയത്.



Recent News
  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും

  ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഷെരീഫ് കരിപ്പൊടിക്ക് നേട്ടം

  ആറാമത് ടിഫ ട്രോഫി ഫുട്‌ബോളില്‍ ചെന്നൈ എഫ്.സി ജേതാക്കള്‍

  പ്രണയം വെളിപ്പെടുത്തി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍

  ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ പുരുഷ വിഭാഗം ; കിഡംബി ശ്രീകാന്ത് പുറത്ത്

  ലോകകപ്പ് ഫുട്‌ബോള്‍ കിരീടം: ആഹ്ലാദത്തില്‍ മുങ്ങിക്കുളിച്ച് ഫ്രാന്‍സ്

  കത്തിക്കയറാന്‍ ക്രൊയേഷ്യ, വിപ്ലവ വീര്യത്തോടെ ഫ്രഞ്ച് പട; കിരീട പോരാട്ടം ഇന്ന്

  കെ.എല്‍-14 ജേഴ്‌സിയുമായി അബ്ദുല്ലക്കുഞ്ഞി ലോകകപ്പ് ഫൈനല്‍ സ്റ്റേഡിയത്തില്‍

  ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ക്രൊയേഷ്യ ഫൈനലില്‍

  ലോകകപ്പ്: ആദ്യ സെമി ഇന്ന്

  പെനാല്‍ട്ടിയില്‍ ആതിഥേയര്‍ വീണു; സെമിയില്‍ ക്രൊയേഷ്യ ഇംഗ്ലണ്ടിന്റെ എതിരാളികള്‍

  കണ്ണീരായി ബ്രസീലും; ബെല്‍ജിയം സെമിയില്‍

  വിദ്യാനഗര്‍ ബ്ലാസ്റ്റേഴ്‌സ് അക്കാദമിയിലെ മൂന്ന് കുട്ടികള്‍ മംഗളൂരു എഫ്.സി അണ്ടര്‍-13 ഐ ലീഗിലേക്ക്

  പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കൊളംബിയയെ തകര്‍ത്ത് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍