updated on:2015-11-16 02:13 PM
കേരള ടെന്നീസ് ലീഗിന് തുടക്കമായി

www.utharadesam.com 2015-11-16 02:13 PM,
തൃശ്ശൂര്‍: ക്രിക്കറ്റിനും ഫുട്‌ബോളിനും കബഡിക്കും പിന്നാലെ ടെന്നീസ് ലീഗും യാഥാര്‍ഥ്യമാവുന്നു. കേരള ടെന്നീസ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള കേരള ടെന്നീസ് ലീഗിന് ഞായറാഴ്ച തൃശ്ശൂരില്‍ തുടക്കമായി. കിണറ്റിങ്കല്‍ ടെന്നീസ് അക്കാദമിയില്‍ നടന്ന ചടങ്ങില്‍ വ്യവസായിയും ടെന്നീസ് താരവുമായ ഡോ. ജെ. രാജ്‌മോഹന്‍ പിള്ള കേരള ടെന്നീസ് ലീഗ് ഉദ്ഘാടനം ചെയ്തു.
മൂന്നുമാസം നീളുന്ന ലീഗ് മത്സരങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ക്ലബ്ബുകള്‍ പങ്കെടുക്കും. പഴയ മദ്രാസ്, മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ എന്നിങ്ങനെ നാല് മേഖലകളായി തിരിച്ചാണ് മത്സരം. എട്ട് കോര്‍പ്പറേറ്റ് ടീമുകളുള്‍പ്പെടെ 37 ടീമുകളാണുള്ളത്. മേഖലാ മത്സരത്തിന് ശേഷമുള്ള ഫൈനല്‍ മത്സരങ്ങള്‍ തൃശ്ശൂരില്‍ നടക്കും. പഴയകാല ജേതാക്കള്‍, ഇപ്പോഴത്തെ ചാമ്പ്യന്‍മാര്‍, ക്ലബ് കളിക്കാര്‍ എന്നിവരുള്‍പ്പെടെ 250-ഓളം കളിക്കാര്‍ പങ്കെടുക്കും.ചില ജില്ലകളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ടെന്നീസിനെ സംസ്ഥാനത്തുടനീളം പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേരള ടെന്നീസ് ലീഗ് സംഘടിപ്പിക്കുന്നതെന്ന് ടൂര്‍ണമെന്റ് ഡയറക്ടര്‍ ടി.പി. രാജാറാം പറഞ്ഞു. സ്‌കൂള്‍, കോളേജ് തലങ്ങളിലും കോര്‍പ്പറേറ്റ് കമ്പനികള്‍, ക്ലബ്ബുകള്‍ എന്നിവിടങ്ങളിലേക്കും ടെന്നീസിനെ എത്തിക്കുകയും സംസ്ഥാനത്തുനിന്ന് മികച്ച താരങ്ങളെയും കോച്ചുകളെയും രൂപപ്പെടുത്തുകയുമാണ് ഉദ്ദേശ്യം. ഇതില്‍നിന്ന് ലഭിക്കുന്ന വരുമാനം വളര്‍ന്നുവരുന്ന ടെന്നീസ് കളിക്കാര്‍ക്ക് സഹായങ്ങള്‍ നല്‍കാന്‍ ഉപയോഗിക്കും.
മിസ് കേരള ഗായത്രി സുരേഷാണ് കേരള ടെന്നീസ് ലീഗിന്റെ ബ്രാന്‍ഡ് അംബാസഡര്‍. പ്രശസ്ത കശുവണ്ടി ബ്രാന്‍ഡ് ആയ നട്ട്കിങ് ആണ് പ്രധാന സ്‌പോണ്‍സര്‍. ഉദ്ഘാടനച്ചടങ്ങില്‍ കേരള ടെന്നീസ് അസോസിയേഷന്‍ പ്രസിഡന്റ് ജേക്കബ് സി. കള്ളിവയലില്‍ അധ്യക്ഷത വഹിച്ചു. അഡ്വ. എം.എച്ച്. മുഹമ്മദ് ബഷീര്‍, ചാക്കോ ചാക്കോള, ടി.ഡി. ഫ്രാന്‍സിസ്, ടി.ആര്‍. സേതുനാഥ്, കെ.കെ. രാമചന്ദ്രന്‍, ജോസ് കെ. ഫ്രാന്‍സിസ്, പി. മാര്‍ട്ടിന്‍ ജോര്‍ജ്, ഡോ. ടി. ജോയ് ആന്റോ, എ.പി. മനോഹരന്‍, ബ്രാന്‍ഡ് അംബാസഡര്‍ ഗായത്രി സുരേഷ്, തോമസ് പോള്‍, ആമിര്‍ സൊഹ്‌റാബ് തുടങ്ങിയവര്‍ സംസാരിച്ചു.Recent News
  അണ്ടര്‍-23 ക്രിക്കറ്റ് ടീമിനെ അഭിജിത് നയിക്കും

  നാടകാന്തം ചെന്നൈ വീണു; ഐ.പി.എല്‍ കിരീടം മുംബൈക്ക്

  ബാഡ്മിന്റണ്‍ താരം സാറാ സിറാജിനെ ചേംബര്‍ ഓഫ് കൊമേഴ്‌സ് അനുമോദിച്ചു

  അത്രെയാ ഉത്ഭവ തൃശൂരിനെ തകര്‍ത്ത് റെഡ് ഫ്‌ളവേര്‍സ് ബി കെ 55 കണ്ണൂര്‍ ജേതാക്കള്‍

  ഫൈനല്‍ ഇന്ന് രാത്രി 7 മണിക്ക് ആവേശമായി അഖിലേന്ത്യാ ട്വന്റി 20 ടൂര്‍ണമെന്റ്

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ്; അത്രയാ ഉത്ഭവ് തൃശൂരും സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലും സെമിഫൈനലില്‍

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഉജ്ജ്വല തുടക്കം

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍

  അലി മിന്നിത്തിളങ്ങി; ഡിഫറന്റ്‌ലി ഏബിള്‍ഡ് ദേശീയ ക്രിക്കറ്റില്‍ കേരളത്തിന് തിളക്കമാര്‍ന്ന ജയം

  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും