like this site? Tell a friend |
updated on:2015-11-18 01:36 PM
ഓസ്ട്രേലിയന്‍ ഫാസ്റ്റ്ബൗളര്‍ മിച്ചല്‍ ജോണ്സന് വിരമിക്കുന്നു
![]() www.utharadesam.com 2015-11-18 01:36 PM, സിഡ്നി: ഓസ്ട്രേലിയന്‍ ഫാസ്റ്റ്ബൗളര്‍ മിച്ചല്‍ ജോണ്സന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ന്യൂസിലാന്‍ഡിനെതിരെ പെര്‍ത്തില്‍ ഇപ്പോള്‍ നടക്കുന്ന ടെസ്റ്റോടെ വിരമിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ടീമിനായി സ്ഥിരതയുള്ള പ്രകടനം കാഴ്ചവയ്ക്കാന്‍ തനിക്കു കഴിയുന്നില്ലെന്നും അതിനാല്‍ ഇതാണ് വിരമിക്കാന്‍ പറ്റിയ സമയമെന്നും അദ്ദേഹം പറഞ്ഞു. ഒരുപാട് ആലോചിച്ച ശേഷമാണ് തീരുമാനമെടുത്തിരിക്കുന്നതെന്നും മികച്ചൊരു കരിയര്‍ ലഭിച്ചതില്‍ താന്‍ ഭാഗ്യവാനാണെന്നും ജോണ്സന് പറഞ്ഞു. രാജ്യത്തിനു വേണ്ടി കളിച്ച ഓരോ നിമിഷവും സന്തോഷം പകരുന്നതാണെന്ന് അദ്ദേഹം അറിയിച്ചു. ലോകകപ്പ് നേടിയതാണ് ഏറ്റവും അഭിമാനകരമായ നിമിഷമെന്നും ജോണ്സന് അറിയിച്ചു. ഏകദിനത്തില്‍ 239 വിക്കറ്റും ടെസ്റ്റില്‍ 311 വിക്കറ്റുമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ടെസ്റ്റ് ക്രിക്കറ്റില്‍ ഓസ്ട്രേലിയയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ നാലാമത്തെ താരം കൂടിയാണ് ജോണ്സന്. Recent News ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
LATEST NEWSGENERALREGIONALPRAVASIOBITUARYBUSINESSSPOT LIGHTNEWS TRACKKARNATAKANEWS STORYSOCIO-CULTURAL |