updated on:2015-11-22 01:27 PM
ജൂനിയര്‍ ഏഷ്യ കപ്പ്: ജപ്പാനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

www.utharadesam.com 2015-11-22 01:27 PM,
ക്വലാലംപുര്‍: ജപ്പാനെ ഒന്നിനെതിരേ ആറു ഗോളുകള്‍ക്കു തകര്‍ത്ത് ഇന്ത്യ ജൂനിയര്‍ ഏഷ്യ കപ്പ് ഹോക്കി ടൂര്‍ണമെന്റ് ഫൈനലില്‍ കടന്നു. ഞായറാഴ്ചയാണ് ഫൈനല്‍.
12-ാം മിനിറ്റില്‍ മന്‍ദീപ് സിംഗിലൂടെയാണ് ഇന്ത്യ സ്‌കോറിംഗ് ആരംഭിച്ചത്. തൊട്ടുപിന്നാലെ മന്‍പ്രീത് സിംഗ് രണ്ടാം ഗോള്‍ നേടി. 23, 27 മിനിറ്റുകളില്‍ ജപ്പാന്‍ വലയില്‍ ഗോള്‍ നിക്ഷേപിച്ച് ഹര്‍മന്‍പ്രീത് സിംഗും വിക്രംജിത് സിംഗും ഗോളടിക്കാരുടെ നിരയില്‍ ഇടംപിടിച്ചു. ആദ്യ പകുതി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കേ ഷോട്ട യമഡയിലൂടെ ജപ്പാന്‍ ഒരു ഗോള്‍ മടക്കി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ത്തന്നെ ഹര്‍മന്‍പ്രീത് സിംഗ് തന്റെ രണ്ടാം ഗോളിലൂടെ ഇന്ത്യയുടെ ഗോള്‍നേട്ടം അഞ്ചാക്കി ഉയര്‍ത്തി. 64ാം മിനിറ്റില്‍ വരുണ്‍ കമാര്‍ നേടിയ ഗോളിലൂടെ ഇന്ത്യ ജപ്പാന്റെ പെട്ടിയില്‍ അവസാന ആണിയും അടിച്ചു.



Recent News
  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും

  ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഷെരീഫ് കരിപ്പൊടിക്ക് നേട്ടം

  ആറാമത് ടിഫ ട്രോഫി ഫുട്‌ബോളില്‍ ചെന്നൈ എഫ്.സി ജേതാക്കള്‍

  പ്രണയം വെളിപ്പെടുത്തി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍

  ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ പുരുഷ വിഭാഗം ; കിഡംബി ശ്രീകാന്ത് പുറത്ത്

  ലോകകപ്പ് ഫുട്‌ബോള്‍ കിരീടം: ആഹ്ലാദത്തില്‍ മുങ്ങിക്കുളിച്ച് ഫ്രാന്‍സ്

  കത്തിക്കയറാന്‍ ക്രൊയേഷ്യ, വിപ്ലവ വീര്യത്തോടെ ഫ്രഞ്ച് പട; കിരീട പോരാട്ടം ഇന്ന്