updated on:2015-12-15 08:31 PM
ധോനിയെ പുണെ സ്വന്തമാക്കി: റെയ്‌ന രാജ്‌കോട്ടിന്‌

www.utharadesam.com 2015-12-15 08:31 PM,
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക്‌ എത്തിയ പുതിയ ടീമുകളിലേക്കുള്ള താര തിരഞ്ഞെടുപ്പില്‍ പൂണെ ടീം മഹേന്ദ്ര സിങ് ധോനിയെ സ്വന്തമാക്കി. 12.5 കോടി രൂപയ്ക്കാണ് പൂണെ ധോനിയെ സ്വന്തമാക്കിയത്. രണ്ടാം അവസരം ലഭിച്ച രാജ്‌കോട്ട് സുരേഷ് റെയ്‌നയെ ഇതേ തുകക്ക് സ്വന്തമാക്കി.
ധോനിയെക്കൂടാതെ അജിന്‍ക്യ രഹാനെ, രവിചന്ദ്ര അശ്വിന്‍, ഡൂപ്ലസി, സ്റ്റീവ് സ്മിത്ത് എന്നിവരെയാണ് പൂണെ സ്വന്തമാക്കിയത്. മറുവശത്ത് സുരേഷ് റെയ്‌നയെക്കൂടാതെ രവീന്ദ്ര ജഡേജ, ബ്രണ്ടന്‍ മക്കല്ലം, ജെയിംസ് ഫോക്‌നര്‍, ഡ്വയ്ന്‍ ബ്രാവോ, എന്നിവരെ രാജ്‌കോട്ടും ലേലം വിളിച്ചെടുത്തു.
ആദ്യ റൗണ്ടില്‍ സ്വന്തമാക്കുന്ന താരങ്ങള്‍ക്ക് 12.5 കോടിയും രണ്ടാം റൗണ്ടില്‍ 9.5 കോടി രൂപയും മൂന്ന് നാല് അഞ്ച് റൗണ്ടുകളില്‍ യഥാക്രമം 7.5 കോടി, 5.5 കോടി, 4 കോടി എന്നിങ്ങനെയായിരുന്നു ലേല ക്രമം. രാജ്യാന്തര തലത്തില്‍ കളിക്കാന്‍ സാധിച്ചിട്ടില്ലാത്ത കളിക്കാരെ അവസാന റൗണ്ടിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതായത് 4 കോടി രൂപയുടെ ലേലത്തില്‍.
മഹേന്ദ്ര സിങ് ധോനിക്കായി പൂണെ 12.5 കോടി രൂപയും അജിന്‍ക്യ രഹാനെക്ക് 9.5 കോടി രൂപയും അശ്വിന് 7.5 കോടി രൂപയും സ്റ്റീവ് സ്മിത്തിന് 5.5 കോടി രൂപയും ഡൂപ്ലസിക്ക് നാല് കോടിയുമാണ് ചിലവാക്കിയത്‌.
അതേസമയം, പൂണെ സുരേഷ് റെയ്‌നക്ക് 12.5 കോടി രൂപയും രവീന്ദ്ര ജഡേജക്ക് 9.5 കോടി രൂപയും മക്കല്ലത്തിന് 7.5 കോടി രൂപയും ജെയിംസ് ഫോക്‌നറിന് 5.5 കോടി രൂപയും ബ്രാവോക്ക് 4 കോടിയും മുടക്കി. ആദ്യ റൗണ്ടില്‍ 50 താരങ്ങളാണ് ലേലത്തിനുണ്ടായിരുന്നത്. ഇതില്‍ ഇരു ടീമുകളും അഞ്ചു വീതം താരങ്ങളെ സ്വന്തമാക്കി. ബാക്കിയുള്ള താരങ്ങളെ ഫിബ്രവരിയില്‍ നടക്കുന്ന ലേലത്തിലായിരിക്കും പരിഗണിക്കുക. ടീമുകള്‍ ഒഴിവാക്കുന്ന താരങ്ങളെ ലേലം വിളിച്ചെടുക്കാന്‍ ഡിസംബര്‍ 15 മുതല്‍ 31 വരെ ടീമുകള്‍ സമയം അനുവദിച്ചിട്ടുണ്ട്.
വിവാദങ്ങളെ തുടര്‍ന്ന് ലീഗില്‍ നിന്ന് ഒഴിവാക്കിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകള്‍ക്ക് പകരമായാണ് പുതിയ ടീമുകളായ പൂണെയും രാജ്‌കോട്ടും എത്തിയിരിക്കുന്നത്.



Recent News
  ബീറ്റണ്‍ മില്‍കേര്‍സ് ഇന്‍ഡോര്‍ വോളീ ലീഗ് നാളെ തുടങ്ങും

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍

  അലി മിന്നിത്തിളങ്ങി; ഡിഫറന്റ്‌ലി ഏബിള്‍ഡ് ദേശീയ ക്രിക്കറ്റില്‍ കേരളത്തിന് തിളക്കമാര്‍ന്ന ജയം

  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും