updated on:2016-01-28 01:39 PM
അണ്ടര്‍ 19 ലോകകപ്പ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ബംഗ്ലാദേശിന് അട്ടിമറി ജയം

www.utharadesam.com 2016-01-28 01:39 PM,
ചിറ്റഗോംഗ്: അണ്ടര്‍ 19 ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ബംഗ്ലാദേശിന് അട്ടിമറി ജയം. ബംഗ്ലാദേശിലെ ചിറ്റഗോംഗില്‍ നടന്ന മത്സരത്തില്‍ 43 റണ്‍സിനായിരുന്നു ബംഗ്ലാ കുട്ടിക്കടുവകളുടെ ജയം.
ആദ്യം ബാറ്റുചെയ്ത ബംഗ്ലാദേശ് ഉയര്‍ത്തിയ 241 റണ്‍സ് വിജയലക്ഷ്യത്തിലേക്കു ബാറ്റുവീശിയ ദക്ഷിണാഫ്രിക്ക 48.4 ഓവറില്‍ 197ല്‍ എല്ലാവരും പുറത്തായി. സന്ദര്‍ശകര്‍ക്കായി ലിയാം സ്മിത്ത് (100) സെഞ്ചുറി നേടിയെങ്കിലും പിന്തുണ നല്‍കാന്‍ ആരുമുണ്ടായില്ല. ബംഗ്ലാദേശിനായി മെഹ്ദി ഹസസന്‍ മിറാസ്, മുഹമ്മദ് സൈഫുദീന്‍ എന്നിവര്‍ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.
നസ്മുള്‍ ഹുസൈന്‍ ഷാന്റോ (73), ജോയ്‌രാസ് ഷെയ്ക് (46), പിനാക് ഘോഷ് (43) എന്നിവര്‍ ബംഗ്ലാ ബാറ്റിംഗ് നിരയ്ക്കു കരുത്തേകി.
മറ്റൊരു മത്സരത്തില്‍ കരുത്തരായ ഇംഗ്ലണ്ട് ഫിജിയെ 299 റണ്‍സിന് കെട്ടുകെട്ടിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഉയര്‍ത്തിയ 372 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഫിജി 27.3 ഓവറില്‍ 72 റണ്‍സില്‍ ഓള്‍ഔട്ടാകുകയായിരുന്നു. ഇംഗ്ലണ്ടിനായി ഡാന്‍ ലോറന്‍സ് (174), ജാക് ബേണ്‍ഹാം (148) എന്നിവര്‍ സെഞ്ചുറി നേടി.
ഫിജി നിരയില്‍ രണ്ടു പേര്‍ മാത്രമാണു രണ്ടക്കം കടന്നത്.



Recent News
  ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ചോര്‍ത്തി മഴ

  ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം

  ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം

  അണ്ടര്‍-23 ഇന്റര്‍സോണ്‍ ക്രിക്കറ്റിന് കെ.സി.എ സ്റ്റേഡിയത്തില്‍ തുടക്കമായി

  പ്രൊ-ഇന്ത്യന്‍ കബഡി; തെലുങ്ക് ടൈറ്റാന്‍ ടീം ഒരുങ്ങുന്നത് കാസര്‍കോട്ട്

  അണ്ടര്‍-23 ക്രിക്കറ്റ് ടീമിനെ അഭിജിത് നയിക്കും

  നാടകാന്തം ചെന്നൈ വീണു; ഐ.പി.എല്‍ കിരീടം മുംബൈക്ക്

  ബാഡ്മിന്റണ്‍ താരം സാറാ സിറാജിനെ ചേംബര്‍ ഓഫ് കൊമേഴ്‌സ് അനുമോദിച്ചു

  അത്രെയാ ഉത്ഭവ തൃശൂരിനെ തകര്‍ത്ത് റെഡ് ഫ്‌ളവേര്‍സ് ബി കെ 55 കണ്ണൂര്‍ ജേതാക്കള്‍

  ഫൈനല്‍ ഇന്ന് രാത്രി 7 മണിക്ക് ആവേശമായി അഖിലേന്ത്യാ ട്വന്റി 20 ടൂര്‍ണമെന്റ്

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ്; അത്രയാ ഉത്ഭവ് തൃശൂരും സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലും സെമിഫൈനലില്‍

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഉജ്ജ്വല തുടക്കം

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു