updated on:2016-01-28 02:48 PM
ട്വന്റി-20യില്‍ ഇന്ത്യക്കു ജയം

www.utharadesam.com 2016-01-28 02:48 PM,
അഡ്‌ലെയ്ഡ്: ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തില്‍ ഓസ്‌ട്രേലിയയില്‍ ഇന്ത്യ വിജയം ആഘോഷിച്ചു. ഓസ്‌ട്രേലിയയുടെ ദേശീയ ദിനം കൂടിയായിരുന്നു ജനുവരി 26. അഡ്‌ലെയ്ഡ് ഓവലില്‍ നടന്ന ഒന്നാം ട്വന്റി-20 ക്രിക്കറ്റില്‍ ഇന്ത്യ 37 റണ്‍സിനാണ് ഓസീസിനെ കീഴടക്കിയത്. ഇന്ത്യ മൂന്നു വിക്കറ്റിന് 188, ഓസ്‌ട്രേലിയ 19.3 ഓവറില്‍ 151ന് എല്ലാവരും പുറത്ത്. ഏകദിന പരമ്പരയിലെ ഫോം ട്വന്റി-20യിലും തുടര്‍ന്ന വിരാട് കോഹ്‌ലി പുറത്താകാതെ (55 പന്തില്‍ 90) കൂടാതെ സ്പിന്നര്‍മാരായ രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരും ചേര്‍ന്നാണ് ഇന്ത്യന്‍ ജയം ഒരുക്കിയത്. ഇവര്‍ക്കൊപ്പം ദേശീയ കുപ്പായത്തില്‍ ആദ്യ ട്വന്റി 20 കളിക്കുന്ന ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവരും തങ്ങളുടെ അരങ്ങേറ്റം അവിസ്മരണീയമാക്കി. കോഹ് ലിയാണ് മാന്‍ ഓഫ് ദ മാച്ച്. മൂന്നു മത്സര പരമ്പരയില്‍ ഇന്ത്യ ഇപ്പോള്‍ 1-0നു മുന്നിലായി.
ടോസ് നേടിയ ഓസ്‌ട്രേലിയന്‍ നായകന്‍ ഇന്ത്യയെ ബാറ്റിംഗിനു വിട്ടു. ആക്രമണ മൂഡിലായിരുന്ന രോഹിത് ശര്‍മ അടിച്ചു തകര്‍ത്തു. എന്നാല്‍ നാലാം ഓവറില്‍ എറിയാനെത്തിയ ഷെയ്ന്‍ വാട്‌സണ്‍ ആദ്യ പന്തില്‍ രോഹിതിനെ (31) വീഴ്ത്തി. അഞ്ചാം പന്തില്‍ ശിഖര്‍ ധവാനും (5) പുറത്ത്. ഇന്ത്യ അപ്പോള്‍ 41 റണ്‍സിലെത്തി. ഇതോടെ റണ്‍റേറ്റ് താഴ്‌ന്നെങ്കിലും കോഹ്‌ലിയും സുരേഷ് റെയ്‌നയും സാവധാനം ഫോമിലേക്കു തിരിച്ചെത്തുകയായിരുന്നു. ഇരുവരുടെയും കൂട്ടുകെട്ട് 134 റണ്‍സിലാണ് അവസാനിച്ചത്. ഇതിനിടെ കോഹ്‌ലി അര്‍ധസെഞ്ചുറി കടന്നിരുന്നു. കോഹ്‌ലിക്ക് അവസരം കൊടുത്ത് മികച്ച കൂട്ടുകെട്ട് നല്‍കിയ റെയ്‌നയെ (41) അവസാന ഓവറിന്റെ രണ്ടാം പന്തില്‍ ജയിംസ് ഫോക്‌നര്‍ ക്ലീന്‍ബൗള്‍ഡാക്കി. 90 റണ്‍സുമായി പുറത്താകാതെ നിന്ന കോഹ്‌ലി ഒമ്പത് ഫോറും രണ്ടു സിക്‌സറുകളും പറത്തി. റെയ്‌നയ്ക്കു പകരമെത്തി മഹേന്ദ്രസിംഗ് ധോണി (11) പുറത്തായില്ല.
ഇന്ത്യ ഉയര്‍ത്തിയ സ്‌കോര്‍ പിന്തുടര്‍ന്ന ഓസ്‌ട്രേലിയയ്ക്കു വേണ്ടി ആരോണ്‍ ഫിഞ്ചും ഡേവിഡ് വാര്‍ണറും മികച്ച തുടക്കമിട്ടു. വാര്‍ണറെ പുറത്താക്കി ബുംറ തുടക്കം ഗംഭീരമാക്കി. ഇതിനുശേഷം ഓസീസ് ഫിഞ്ചിലൂടെയും സ്റ്റീവന്‍ സ്മിത്തിലൂടെയും ആക്രമണം തുടര്‍ന്നു. എന്നാല്‍ ജഡേജ വരവ് ഈ കൂട്ടുകെട്ടില്‍ വിള്ളല്‍ വീഴ്ത്തി. എട്ടാം ഓവറിന്റെ അവസാന പന്തില്‍ സ്മിത്തും (21) വീണു. അടുത്ത ഓവറിന്റെ രണ്ടാം പന്തില്‍ അശ്വിന്‍ ഫിഞ്ചിനെയും (44) കുടുക്കി. അശ്വിന്‍, ജഡേജ, പാണ്ഡ്യ എന്നിവര്‍ രണ്ടും ബുംറ മൂന്നും ആശിഷ് നെഹ്‌റ ഒരു വിക്കറ്റും വീഴ്ത്തി.
രണ്ടു ടീമിലുമായി നാലു പേരുടെ തിരിച്ചുവരവ് കൂടിയായിരുന്നു മത്സരം ഓസ്‌ട്രേലിയയുടെ പേസര്‍ ഷോണ്‍ ടെയ്റ്റ്, ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സണ്‍ എന്നിവരും ഇന്ത്യന്‍ നിരയില്‍ ആശിഷ് നെഹ്‌റ, യുവരാജ് സിംഗ് എന്നിവരും തിരിച്ചുവന്നു. ഷെയ്റ്റ് നിരാശപ്പെടുത്തിയപ്പോള്‍ വാട്‌സണ്‍ ബൗളിംഗില്‍ രണ്ടു വിക്കറ്റുമായി മികച്ചുനിന്നു.
തുടക്കത്തില്‍ വിക്കറ്റ് നേടിയില്ലെങ്കിലും ഒരു വിക്കറ്റ് വീഴ്ത്തി നെഹ്‌റ തിരിച്ചുവരവ് ഭേദപ്പെട്ടതാക്കി. 2011നുശേഷമാണ് നെഹ്‌റ ദേശീയ ടീമില്‍ കളിക്കുന്നത്. യുവരാജ് ഒരു വര്‍ഷം കഴിഞ്ഞും.Recent News
  ബീറ്റണ്‍ മില്‍കേര്‍സ് ഇന്‍ഡോര്‍ വോളീ ലീഗ് നാളെ തുടങ്ങും

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍

  അലി മിന്നിത്തിളങ്ങി; ഡിഫറന്റ്‌ലി ഏബിള്‍ഡ് ദേശീയ ക്രിക്കറ്റില്‍ കേരളത്തിന് തിളക്കമാര്‍ന്ന ജയം

  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും