updated on:2016-01-28 02:49 PM
സാനിയ മിര്‍സ - മാര്‍ട്ടിന ഹിംഗിസ് സഖ്യം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍

www.utharadesam.com 2016-01-28 02:49 PM,
മെല്‍ബണ്‍: സാനിയ മിര്‍സ- മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന്റെ അവിശ്വസനീയ കുതിപ്പ് തുടരുന്നു. തുടര്‍ച്ചയായ 35-ാം വിജയത്തിനവസാനം ഇന്തോ- സ്വിറ്റ്‌സര്‍ലന്‍ഡ് സഖ്യം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ ഡബിള്‍സിന്റെ കലാശപ്പോരാട്ടത്തിന് അര്‍ഹത നേടി.
ജര്‍മനിയുടെ യൂലിയ ജോര്‍ജസ്- ചെക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്‌കോവ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കു കശക്കിയെറിഞ്ഞാണ് ലോക ഒന്നാം നമ്പറായ സാനിയ സഖ്യം ജയമാഘോഷിച്ചത്. സ്‌കോര്‍: 6-1, 6-0. എതിരാളികള്‍ക്ക് ഒന്നു പൊരുതാനുള്ള അവസരം പോലും നല്‍കാതെയാണ് സാനിയയും ഹിംഗിസും ജയിച്ചു കയറിയത്. കേവലം ഒരു മണിക്കൂര്‍കൊണ്ടാണ് സാനിയ- ഹിംഗിസ് സഖ്യം ജയിച്ചുകയറിയത്. ഫൈനലില്‍ ഏഴാം സീഡ് ആന്‍്ഡ്രിയ ഹ്‌ളാവക്കോവ- ലൂസി ഹ്‌റാഡെക്ക സഖ്യത്തെ നേരിടും. സെമിയില്‍ അവര്‍ ചൈനയുടെ യീ സൂ- സീ ചെംഗ് സഖ്യത്തെ പരാജയപ്പെടുത്തി.
2015ല്‍ രണ്ടു ഗ്രാന്‍ഡ്‌സ്‌ലാം കിരീടങ്ങളടക്കം 10 ഡ്യുടിഎ കിരീടങ്ങള്‍ സ്വന്തമാക്കിയ ഇരുവരും ഈ വര്‍ഷം രണ്ടു കിരീടങ്ങള്‍ സ്വന്തമാക്കിക്കഴിഞ്ഞു. അപാര ഫോമില്‍ കളിക്കുന്ന സാനിയ സഖ്യം ഈ വര്‍ഷം കളിക്കുന്ന ആദ്യ ഗ്രാന്‍ഡ്‌സ്‌ലാം ചാമ്പ്യന്‍ഷിപ്പാണ്. ഇരുവരും ചേര്‍ന്നു കളിക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം പോലുമായിട്ടില്ല എന്നതും ഇവരുടെ നേട്ടത്തിനു മാറ്റുകൂട്ടുന്നു.
വനിതാ ഡബിള്‍സില്‍ ഏറ്റവും കൂടുതല്‍ തുടര്‍ വിജയങ്ങള്‍ എന്ന റിക്കാര്‍ഡ് സ്വന്തമാക്കാന്‍ സാനിയ സഖ്യത്തിന് 10 വിജയങ്ങള്‍ കൂടി വേണം.
കഴിഞ്ഞ ദിവസം നടന്ന ക്വാര്‍ട്ടറില്‍ ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്ക് ജര്‍മനിയുടെ അന്ന ലെന ഗ്രോന്‍ഫെല്‍ഡ്- അമേരിക്കയുടെ കോകോ വെന്‍ഡെവെഗെ സഖ്യത്തെ പരാജയപ്പെടുത്തിയാണ് സാനിയ- ഹിംഗിസ് സഖ്യം സെമിയില്‍ കടന്നത്.
മിക്‌സഡ് ഡബിള്‍സ് ക്വാര്‍ട്ടറില്‍ സാനിയയും ലിയാന്‍ഡര്‍ പെയ്‌സും നേര്‍ക്കു നേര്‍ പോരാടും. സാനിയയുടെ ഡബിള്‍സ് പാര്‍ട്ണര്‍ ഹിംഗിസും പെയ്‌സും അടങ്ങുന്ന സഖ്യമാണ് സാനിയ- ക്രൊയേഷ്യയുടെ ഇവാന്‍ ഡോഡിഗ് സഖ്യത്തെ നേരിടുന്നത്. സാനിയ സഖ്യം കസാക്കിസ്ഥാന്റെ യാരൊസ്‌ലാവ ഷ്വെഡോവ- പാക്കിസ്ഥാന്റെ അയ്‌സം ഖുറേഷി സഖ്യത്തെ പരാജയപ്പെടുത്തി.
സ്‌കോര്‍: 7-5, 6-2. ഹിംഗിസ്- പെയ്‌സ് സഖ്യം അമേരിക്കയുടെ സൊളാന്‍ സ്റ്റീഫന്‍സ് - നെതര്‍ലന്‍ഡ്‌സിന്റെ ജീന്‍ ജൂലിയന്‍ റോജര്‍ സഖ്യത്തെ പരാജയപ്പെടുത്തി. സ്‌കോര്‍: 6-1, 6-2.Recent News
  ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ചോര്‍ത്തി മഴ

  ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം

  ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം

  അണ്ടര്‍-23 ഇന്റര്‍സോണ്‍ ക്രിക്കറ്റിന് കെ.സി.എ സ്റ്റേഡിയത്തില്‍ തുടക്കമായി

  പ്രൊ-ഇന്ത്യന്‍ കബഡി; തെലുങ്ക് ടൈറ്റാന്‍ ടീം ഒരുങ്ങുന്നത് കാസര്‍കോട്ട്

  അണ്ടര്‍-23 ക്രിക്കറ്റ് ടീമിനെ അഭിജിത് നയിക്കും

  നാടകാന്തം ചെന്നൈ വീണു; ഐ.പി.എല്‍ കിരീടം മുംബൈക്ക്

  ബാഡ്മിന്റണ്‍ താരം സാറാ സിറാജിനെ ചേംബര്‍ ഓഫ് കൊമേഴ്‌സ് അനുമോദിച്ചു

  അത്രെയാ ഉത്ഭവ തൃശൂരിനെ തകര്‍ത്ത് റെഡ് ഫ്‌ളവേര്‍സ് ബി കെ 55 കണ്ണൂര്‍ ജേതാക്കള്‍

  ഫൈനല്‍ ഇന്ന് രാത്രി 7 മണിക്ക് ആവേശമായി അഖിലേന്ത്യാ ട്വന്റി 20 ടൂര്‍ണമെന്റ്

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ്; അത്രയാ ഉത്ഭവ് തൃശൂരും സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലും സെമിഫൈനലില്‍

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഉജ്ജ്വല തുടക്കം

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു