updated on:2016-01-29 04:28 PM
ഇന്ത്യ-പാക് പോരാട്ടം അടുത്ത മാസം 27ന്

www.utharadesam.com 2016-01-29 04:28 PM,
ധാക്ക: അഞ്ചു രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ മത്സരക്രമം പ്രഖ്യാപിച്ചു. ഫെബ്രുവരി 24ന് ഉദ്ഘാടനമത്സരത്തില്‍ ഇന്ത്യ ആതിഥേയരായ ബംഗ്ലാദേശിനെ നേരിടും. ട്വന്റി-20 ഫോര്‍മാറ്റില്‍ നടക്കുന്ന ടൂര്‍ണമെന്റിലെ ഇന്ത്യ-പാക് ക്ലാസിക് പോരാട്ടം 27നാണ്.
മാര്‍ച്ച് ഒന്നിന് ശ്രീലങ്കയെയും മൂന്നിനു യോഗ്യതാ മത്സരം കളിച്ചെത്തുന്ന ടീമിനെയും ഇന്ത്യ നേരിടും. ആറിനാണ് ഫൈനല്‍. എല്ലാ മത്സരങ്ങളും ഷേര്‍ ബംഗ്ലാ സ്റ്റേഡിയത്തിലാണ്. ഫെബ്രുവരി 19 മുതലാണ് യോഗ്യത മത്സരങ്ങള്‍. അഫ്ഗാനിസ്ഥാന്‍, ഹോങ്കോംഗ്, യുഎഇ, ഒമാന്‍ ടീമുകളാണ് ഒരു സ്ഥാനത്തിനായി മത്സരിക്കുന്നത്. മാര്‍ച്ചില്‍ ട്വന്റി-20 ലോകകപ്പ് നടക്കുന്നതിനാലാണ് പതിവ് ഏകദിന ഫോര്‍മാറ്റ് കുട്ടിക്രിക്കറ്റിനു വഴിമാറിയത്.



Recent News
  ബീറ്റണ്‍ മില്‍കേര്‍സ് ഇന്‍ഡോര്‍ വോളീ ലീഗ് നാളെ തുടങ്ങും

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍

  അലി മിന്നിത്തിളങ്ങി; ഡിഫറന്റ്‌ലി ഏബിള്‍ഡ് ദേശീയ ക്രിക്കറ്റില്‍ കേരളത്തിന് തിളക്കമാര്‍ന്ന ജയം

  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും