updated on:2016-01-30 01:47 PM
കോഹ്‌ലിക്ക് അര്‍ധരാത്രിയിലും ബാറ്റു ചെയ്യാന്‍ കഴിയും: ഗാവസ്‌കര്‍

www.utharadesam.com 2016-01-30 01:47 PM,
മെല്‍ബണ്‍: വിരാട് കോഹ്‌ലിക്ക് അര്‍ധരാത്രിയിലും വെളിച്ചമില്ലാതെ ബാറ്റു ചെയ്യാന്‍ സാധിക്കുമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ സുനില്‍ ഗാവസ്‌കര്‍. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ കോഹ്‌ലിയുടെ തകര്‍പ്പന്‍ പ്രകടനങ്ങളുടെ പശ്ചാത്തലത്തിലാണു ഗാവസ്‌കറുടെ പ്രശംസ.
കോഹ്‌ലി ഭാവിതാരങ്ങളുടെ ലക്ഷ്യം വളരെ ഉയരത്തിലാക്കുന്നു. ഏതൊരു കളിക്കാരനും ആഗ്രഹിക്കുന്ന തരത്തില്‍ അദ്ദേഹം അത്യുജ്വല ഫോമിലാണ്. അദ്ദേഹത്തിന് അര്‍ധരാത്രിയിലും വെളിച്ചമില്ലാതെ ബാറ്റു ചെയ്യാന്‍ സാധിക്കും. ഓസ്‌ട്രേലിയന്‍ കളിക്കാര്‍ക്ക് അദ്ദേഹത്തെ പുറത്താക്കാന്‍ കഴിയുന്നില്ല. അദ്ദേഹം വരുത്തുന്ന പിഴവുകള്‍ക്കായി കാത്തിരിക്കുക മാത്രമേ ഓസീസ് ടീമിന് നിര്‍വാഹമുള്ളൂ-ഗാവസ്‌കര്‍ പറഞ്ഞു.
കോഹ്‌ലി, രോഹിത് ശര്‍മ എന്നിവരില്‍ ആര്‍ക്കെതിരേയാണ് പന്തെറിയാന്‍ ഇഷ്ടപ്പെടുന്നതെന്ന ചോദ്യത്തിന്, രണ്ടു പേര്‍ക്കെതിരേയും ബൗള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു ഗാവസ്‌കറുടെ മറുപടി. രോഹിത് ബൗളറെ രസിപ്പിച്ചു കൊല്ലുമ്പോള്‍ കോഹ്‌ലി ബൗളറെ അടിച്ചുകൊല്ലുമെന്നും ഗാവസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധസെഞ്ചുറി നേടിയ കോഹ്‌ലിയുടെ ബാറ്റിംഗ് മികവിലാണ് ഇന്ത്യ ട്വന്റി 20 പരമ്പര സ്വന്തമാക്കിയത്. പുറത്താകാതെ 59, 90 എന്നിങ്ങനെയായിരുന്നു രണ്ടു മത്സരങ്ങളില്‍ കോഹ്‌ലിയുടെ പ്രകടനം. ഏകദിന പരമ്പരയിലും തകര്‍പ്പന്‍ ഫോമിലായിരുന്ന കോഹ്‌ലി രണ്ടു സെഞ്ചുറികളും രണ്ട് അര്‍ധസെഞ്ചുറികളും സ്വന്തമാക്കിയിരുന്നു.



Recent News
  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍

  അലി മിന്നിത്തിളങ്ങി; ഡിഫറന്റ്‌ലി ഏബിള്‍ഡ് ദേശീയ ക്രിക്കറ്റില്‍ കേരളത്തിന് തിളക്കമാര്‍ന്ന ജയം

  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും

  ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഷെരീഫ് കരിപ്പൊടിക്ക് നേട്ടം