updated on:2016-02-02 01:40 PM
ലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പര: കോഹ്‌ലിക്കു വിശ്രമം

www.utharadesam.com 2016-02-02 01:40 PM,
ന്യൂഡല്‍ഹി: ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ വിരാട് കോഹ്‌ലിക്കു വിശ്രമം. ഈ മാസം ഒമ്പതു മുതലാണു ശ്രീലങ്കയ്‌ക്കെതിരേ മൂന്നു മത്സര പരമ്പര ആരംഭിക്കുന്നത്. സിഡ്‌നിയില്‍ ഓസ്‌ട്രേലിയക്കെതിരേ സെഞ്ചുറി നേടിയ കര്‍ണാടക ബാറ്റ്‌സ്മാന്‍ മനീഷ് പാണ്ഡെയാണ് കോഹ്‌ലിക്ക് പകരം ടീമില്‍ ഇടംപിടിച്ചിരിക്കുന്നത്.
ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലുണ്ടായിരുന്ന റിഷി ധവാന്‍, ഗുര്‍കീരത് സിംഗ്, ഉമേഷ് യാദവ് എന്നിവരെയും പരമ്പരയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ പരിക്കേറ്റ് പുറത്തായ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ ടീമില്‍ തിരിച്ചെത്തി. അജിന്‍ക്യ രഹാനെ തിരിച്ചെത്തിയതോടെയാണു ഗുര്‍കീരതിന് ടീമില്‍ സ്ഥാനം നഷ്ടപ്പെട്ടത്. ഡല്‍ഹിയുടെ പവന്‍ നെഗിയാണു ടീമിലെ പുതുമുഖം. റിഷി ധവാന് പകരമാണ് ഓള്‍റൗണ്ടറായ നെഗി ടീമില്‍ ഇടംനേടിയത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരമാണു നെഗി.
ഈ മാറ്റങ്ങളൊഴികകെ ഓസീസ് പര്യടനത്തിലുണ്ടായിരുന്ന എല്ലാവരെയും നിലനിര്‍ത്തിയിട്ടുണ്ട്. ഫെബ്രുവരി 9, 12, 14 എന്നീ ദിവസങ്ങളിലാണ് ലങ്കയ്‌ക്കെതിരായ ട്വന്റി 20 മത്സരങ്ങള്‍.
ടീം: ധോണി (നായകന്‍), രോഹിത്, ധവാന്‍, രഹാനെ, മനീഷ്, റെയ്‌ന, യുവ്‌രാജ്, ഹാര്‍ദിക്, ജഡേജ, അശ്വിന്‍, ബൂംറ, നെഹ്‌റ, ഹര്‍ഭജന്‍, ഭുവനേശ്വര്‍, പവന്‍ നെഗി.



Recent News
  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍

  അലി മിന്നിത്തിളങ്ങി; ഡിഫറന്റ്‌ലി ഏബിള്‍ഡ് ദേശീയ ക്രിക്കറ്റില്‍ കേരളത്തിന് തിളക്കമാര്‍ന്ന ജയം

  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും

  ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഷെരീഫ് കരിപ്പൊടിക്ക് നേട്ടം