updated on:2016-02-04 01:40 PM
ട്വന്റി 20 ലോകകപ്പ്: ഇന്ത്യ തന്നെ ഫേവറൈറ്റുകളെന്നു സച്ചിന്‍

www.utharadesam.com 2016-02-04 01:40 PM,
ന്യൂഡല്‍ഹി: അടുത്ത മാസം ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പില്‍ കിരീടം നേടാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്നത് ഇന്ത്യക്കാണെന്നു മുന്‍ ഇന്ത്യന്‍ താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍. ആതിഥേയരെന്ന ആനുകൂല്യം മുതലാക്കാന്‍ സാധിച്ചാല്‍ ഇന്ത്യ ഉറപ്പായും കിരീടം സ്വന്തമാക്കുമെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.
നമുക്ക് ഇത് മികച്ച അവസരമാണ്. മുതിര്‍ന്ന താരങ്ങളും യുവാക്കളും ഉള്‍പ്പെട്ട സന്തുലിതമായ ടീമാണ് ഇന്ത്യയുടേത്. കഴിഞ്ഞ മത്സരങ്ങളില്‍ ടീം മികച്ച പ്രകടനമാണു കാഴ്ചവച്ചത്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ പുതുമുഖം ജസ്പ്രീത് ബുംറയുടെ പ്രകടനം മികച്ചതായിരുന്നു. ആശിഷ് നെഹ്‌റയുടെയും യുവരാജിന്റെയും തിരിച്ചുവരവ് ഇന്ത്യന്‍ ടീമിനെ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഏറെ അനുഭവസമ്പത്തുള്ള ഹര്‍ഭജനും ടീമിലുണ്ട്. കിരീടം നേടാന്‍ ഈ ടീമിന് കഴിയും-സച്ചിന്‍ പറഞ്ഞു.
ഓസീസിനെതിരേ അവരുടെ മണ്ണില്‍ സമ്പൂര്‍ണ ജയം നേടിയ ഇന്ത്യന്‍ ടീം സുന്ദരമായ ക്രിക്കറ്റാണ് കളിച്ചതെന്നും സച്ചിന്‍ അഭിപ്രായപ്പെട്ടു.



Recent News
  പാക്കിസ്താനെതിരെ ഇന്ത്യക്ക് 89 റണ്‍സ് ജയം

  ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ചോര്‍ത്തി മഴ

  ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം

  ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം

  അണ്ടര്‍-23 ഇന്റര്‍സോണ്‍ ക്രിക്കറ്റിന് കെ.സി.എ സ്റ്റേഡിയത്തില്‍ തുടക്കമായി

  പ്രൊ-ഇന്ത്യന്‍ കബഡി; തെലുങ്ക് ടൈറ്റാന്‍ ടീം ഒരുങ്ങുന്നത് കാസര്‍കോട്ട്

  അണ്ടര്‍-23 ക്രിക്കറ്റ് ടീമിനെ അഭിജിത് നയിക്കും

  നാടകാന്തം ചെന്നൈ വീണു; ഐ.പി.എല്‍ കിരീടം മുംബൈക്ക്

  ബാഡ്മിന്റണ്‍ താരം സാറാ സിറാജിനെ ചേംബര്‍ ഓഫ് കൊമേഴ്‌സ് അനുമോദിച്ചു

  അത്രെയാ ഉത്ഭവ തൃശൂരിനെ തകര്‍ത്ത് റെഡ് ഫ്‌ളവേര്‍സ് ബി കെ 55 കണ്ണൂര്‍ ജേതാക്കള്‍

  ഫൈനല്‍ ഇന്ന് രാത്രി 7 മണിക്ക് ആവേശമായി അഖിലേന്ത്യാ ട്വന്റി 20 ടൂര്‍ണമെന്റ്

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ്; അത്രയാ ഉത്ഭവ് തൃശൂരും സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലും സെമിഫൈനലില്‍

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഉജ്ജ്വല തുടക്കം

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം