updated on:2016-02-05 01:45 PM
സന്തോഷ് ട്രോഫിക്കുള്ള കേരള ടീമായി; ഷിബിന്‍ലാല്‍ നായകന്‍

www.utharadesam.com 2016-02-05 01:45 PM,
കൊച്ചി: സപ്തതിയിലെത്തിയ സന്തോഷ് ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പരിചയ സമ്പന്നതയ്ക്ക് മുന്‍തൂക്കം നല്‍കി കേരള ടീം. എസ്ബിടി താരം ഷിബിന്‍ലാലാണ് നായകന്‍. നാരായണ മേനോനാണ് പരിശീലനത്തിന്റെ ചുമതല. ചെന്നൈയില്‍ ഈ മാസം ഒമ്പതു മുതല്‍ 14 വരെയാണ് പ്രാഥമിക റൗണ്ട് മത്സരങ്ങള്‍. ടീമില്‍ പുതുമുഖങ്ങള്‍ക്ക് കാര്യമായ അവസരം ലഭിച്ചിട്ടില്ല. നാലു പേരൊഴിച്ച് ബാക്കിയെല്ലാവരും നേരത്തെ ദേശീയ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കളിച്ചിട്ടുള്ളവരാണ്.
20 അംഗ ടീമില്‍ സെന്‍ട്രല്‍ എക്‌സൈസ് താരം മുഹമ്മദ് റാഫി, നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ് താരം പ്രവീണ്‍ കുമാര്‍, ഭാരത് എഫ്‌സിയുടെ ഷഹിന്‍ലാല്‍, കെഎസ്ഇബിയുടെ എസ്. ഹജ്മല്‍, എന്നീ നാലുപേര്‍ മാത്രമാണ് ആദ്യമായി സന്തോഷ് ട്രോഫിക്കായി ബൂട്ട് കെട്ടുന്നത്. പരിശീലനത്തിന് ഏതാനും ദിവസങ്ങള്‍ മാത്രമാണ് ടീമിനു ലഭിച്ചതെന്ന് കോച്ച് നാരായണ മേനോന്‍ പറഞ്ഞു. ഏത് പൊസിഷനിലും കളിക്കാന്‍ കഴിയുന്ന ഏതാനും താരങ്ങള്‍ ടീമിലുള്ളത് ആത്മവിശ്വാസം ഉയര്‍ത്തുന്നതായും നല്ല കാലിബറും ടാലന്റും ഉള്ള കുട്ടികളാണെന്നും നാരായണ മേനോന്‍ വ്യക്തമാക്കി. രണ്ടു ഗ്രൂപ്പുകളായാണ് പ്രാഥമിക മത്സരം. ഗ്രൂപ്പ് എയിലാണ് കേരളം. തെലുങ്കാനയും ആന്‍ഡമാനുമായാണ് കേരളത്തിന്റെ ആദ്യ മത്സരങ്ങള്‍. ചെന്നൈയില്‍ നടക്കുന്ന അവസാന യോഗ്യതാ മത്സരത്തില്‍ ശക്തരും ആതിഥേയരുമായ തമിഴ്‌നാടിനെയാണ് നേരിടേണ്ടി വരുന്നത്. ഗ്രൂപ്പ് ജേതാക്കളാണ് അടുത്ത ഘട്ടത്തിലേക്കു യോഗ്യത നേടുക. തമിഴ്‌നാടിനെ അവരുടെ നാട്ടില്‍ പോയി നേരിടുക അല്‍പ്പം ബുദ്ധിമുട്ടാണെന്ന് ക്യാപ്റ്റന്‍ ഷിബിന്‍ലാല്‍ പറഞ്ഞു.Recent News
  ബീറ്റണ്‍ മില്‍കേര്‍സ് ഇന്‍ഡോര്‍ വോളീ ലീഗ് നാളെ തുടങ്ങും

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍

  അലി മിന്നിത്തിളങ്ങി; ഡിഫറന്റ്‌ലി ഏബിള്‍ഡ് ദേശീയ ക്രിക്കറ്റില്‍ കേരളത്തിന് തിളക്കമാര്‍ന്ന ജയം

  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും