updated on:2016-02-06 02:36 PM
ഐപിഎല്‍ താരലേലം: വാട്‌സണ് ഒന്‍പതര കോടി; യുവരാജിന് ഏഴ് കോടി

www.utharadesam.com 2016-02-06 02:36 PM,
മുംബൈ: ഐപിഎല്‍ താരലേലത്തില്‍ ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഷെയ്ന്‍ വാട്‌സണെ ഒന്‍പതര കോടിക്ക് ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് സ്വന്തമാക്കി. യുവരാജ് സിംഗിനെ ഏഴ് കോടിക്കും ആശിഷ് നെഹ്‌റയെ 5.50 കോടിക്കും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി.
ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണെ 3.50 കോടിക്കും ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മയെ 3.80 കോടിക്കും പൂനെ സ്വന്തമാക്കി. വെസ്റ്റ് ഇന്‍ഡീസ് ഓപ്പണര്‍ ഡെയ്ന്‍ സ്മിത്ത്, ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയിന്‍ എന്നിവരെ 2.30 കോടി വീതം നല്‍കി രാജ്‌കോട്ട് ടീം സ്വന്തമാക്കി. ഓസ്‌ട്രേലിയന്‍ ട്വന്റി-20 ടീം ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്, ന്യൂസിലന്‍ഡിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ മാര്‍ട്ടിന്‍ ഗപ്റ്റില്‍ എന്നിവരെ ലേലത്തില്‍ സ്വീകരിക്കാന്‍ ആരും തയാറായില്ല.
സഞ്ജു സാംസണ്‍ അടക്കം ആറ് മലയാളി താരങ്ങളും ഇന്ന് ലേലത്തില്‍ വരുന്നുണ്ട്. സഞ്ജുവിനായി നാലോളം ടീമുകള്‍ രംഗത്തുണ്‌ടെന്നാണ് സൂചന.



Recent News
  ബീറ്റണ്‍ മില്‍കേര്‍സ് ഇന്‍ഡോര്‍ വോളീ ലീഗ് നാളെ തുടങ്ങും

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍

  അലി മിന്നിത്തിളങ്ങി; ഡിഫറന്റ്‌ലി ഏബിള്‍ഡ് ദേശീയ ക്രിക്കറ്റില്‍ കേരളത്തിന് തിളക്കമാര്‍ന്ന ജയം

  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും