updated on:2016-02-09 02:27 PM
നെയ്മര്‍ ബാഴ്‌സയില്‍ തുടരുമെന്നു ക്ലബ്ബ് ഡയറക്ടര്‍

www.utharadesam.com 2016-02-09 02:27 PM,
ബാഴ്‌സലോണ: ബ്രസീല്‍ താരം നെയ്മര്‍ ബാഴ്‌സലോണ വിടാന്‍ ഒരുങ്ങുന്നതായ റിപ്പോര്‍ട്ടുകളെ തള്ളി ബാഴ്‌സലോണ. നെയ്മര്‍ ക്ലബ്ബില്‍ അസ്വസ്ഥനാണെന്ന റിപ്പോര്‍ട്ടുകളെ തള്ളിയ ബാഴ്‌സലോണ ഫുട്‌ബോള്‍ ഡയറക്ടര്‍ റോബര്‍ട്ട് ഫെര്‍ണാണ്ടസ് നെയ്മറുമായി കരാര്‍ പുതുക്കുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണെന്നും കൂട്ടിച്ചേര്‍ത്തു.
2013ല്‍ ബാഴ്‌സലോണയിലെത്തിയതു മുതല്‍ മികച്ച പ്രകടനം നടത്തുന്ന നെയ്മറെ തട്ടിയെടുക്കാന്‍ റയല്‍ മാഡ്രിഡും മാഞ്ചസ്റ്റര്‍ സിറ്റിയുമടക്കമുള്ള ക്ലബ്ബുകള്‍ രംഗത്തുണ്ട്. ക്ലബ്ബില്‍ നെയ്മര്‍ സന്തുഷ്ടനാണെന്നും അതുകൊണ്ടാണ് എല്ലാ മത്സരങ്ങളിലും നെയ്മര്‍ കളത്തിലിറങ്ങുന്നതെന്നും റോബര്‍ട്ട് ഫെര്‍ണാണ്ടസ് പറഞ്ഞു.
നിലവില്‍ ലാ ലീഗില്‍ ഒന്നാം സ്ഥാനത്താണു ബാഴ്‌സലോണ. രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡിനേക്കാളും മൂന്ന് പോയിന്റ് വ്യത്യാസത്തിലാണ് ബാഴ്‌സയുടെ മുന്നേറ്റം. ബാഴ്‌സലോണയില്‍ മികച്ച ഫോമില്‍ കളിക്കുന്ന നെയ്മര്‍ സീസണില്‍ ഇതുവരെ 21 ഗോളുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.



Recent News
  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍

  അലി മിന്നിത്തിളങ്ങി; ഡിഫറന്റ്‌ലി ഏബിള്‍ഡ് ദേശീയ ക്രിക്കറ്റില്‍ കേരളത്തിന് തിളക്കമാര്‍ന്ന ജയം

  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും

  ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഷെരീഫ് കരിപ്പൊടിക്ക് നേട്ടം