updated on:2016-02-10 02:41 PM
ട്വന്റി 20 പരമ്പര: ലങ്കയ്‌ക്കെതിരേ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച

www.utharadesam.com 2016-02-10 02:41 PM,
പൂന: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ട്വന്റി 20യില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 101 റണ്‍സിന് ഓള്‍ ഔട്ടായി. 18.5 ഓവറിലായിരുന്നു പുകള്‍പെറ്റ ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ പ്രകടനം. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ കസുന്‍ രജിതയും ദസുന്‍ ഷനാകയും ചേര്‍ന്നാണ് ഇന്ത്യയെ എറിഞ്ഞിട്ടത്. ചമീര രണ്ടും സേനനായകെ ഒരു വിക്കറ്റും വീഴ്ത്തി കൂട്ടക്കുരുതിയില്‍ പങ്കാളിയായി. 31 റണ്‍സുമായി അശ്വിനാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍.
രണ്ടാം പന്തില്‍ രോഹിത് ശര്‍മ (0) പുറത്തായതോടെയാണ് ഇന്ത്യന്‍ തകര്‍ച്ച ആരംഭിച്ചത്. പിന്നെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ ഘോഷയാത്രയായിരുന്നു. അജിങ്ക്യ രഹാനെ(4), ശിഖര്‍ ധവാന്‍ (9), സുരേഷ് റെയ്‌ന(20), യുവരാജ് സിംഗ്(10), എം.എസ്. ധോണി(2), ഹാര്‍ദിക് പാണ്ഡ്യ(2), രവീന്ദ്ര ജഡേജ(6), ആശിഷ് നെഹ്‌റ(6), ബുംറ(0) എന്നിവരൊക്കെ വന്നപോലെ കൂടാരത്തില്‍ തിരിച്ചെത്തി.
31 റണ്‍സുമായി അശ്വിന്‍ പുറത്താകാതെനിന്നു.



Recent News
  ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍: വീരമണി പ്രസി, റഫീഖ് സെക്ര.

  പാക്കിസ്താനെതിരെ ഇന്ത്യക്ക് 89 റണ്‍സ് ജയം

  ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ചോര്‍ത്തി മഴ

  ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം

  ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം

  അണ്ടര്‍-23 ഇന്റര്‍സോണ്‍ ക്രിക്കറ്റിന് കെ.സി.എ സ്റ്റേഡിയത്തില്‍ തുടക്കമായി

  പ്രൊ-ഇന്ത്യന്‍ കബഡി; തെലുങ്ക് ടൈറ്റാന്‍ ടീം ഒരുങ്ങുന്നത് കാസര്‍കോട്ട്

  അണ്ടര്‍-23 ക്രിക്കറ്റ് ടീമിനെ അഭിജിത് നയിക്കും

  നാടകാന്തം ചെന്നൈ വീണു; ഐ.പി.എല്‍ കിരീടം മുംബൈക്ക്

  ബാഡ്മിന്റണ്‍ താരം സാറാ സിറാജിനെ ചേംബര്‍ ഓഫ് കൊമേഴ്‌സ് അനുമോദിച്ചു

  അത്രെയാ ഉത്ഭവ തൃശൂരിനെ തകര്‍ത്ത് റെഡ് ഫ്‌ളവേര്‍സ് ബി കെ 55 കണ്ണൂര്‍ ജേതാക്കള്‍

  ഫൈനല്‍ ഇന്ന് രാത്രി 7 മണിക്ക് ആവേശമായി അഖിലേന്ത്യാ ട്വന്റി 20 ടൂര്‍ണമെന്റ്

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ്; അത്രയാ ഉത്ഭവ് തൃശൂരും സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലും സെമിഫൈനലില്‍

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഉജ്ജ്വല തുടക്കം

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍