updated on:2016-02-11 01:50 PM
ട്വന്റി20 ലോകകപ്പിൽ പാക്ക് ക്രിക്കറ്റ് ടീം പങ്കെടുക്കാൻ സാധ്യതയില്ലെന്ന് റിപ്പോർട്ട്

www.utharadesam.com 2016-02-11 01:50 PM,
ന്യൂഡൽഹി: ഇന്ത്യ ആതിഥ്യം വഹിക്കുന്ന ട്വന്റി20 ലോകകപ്പിൽ പാക്ക് ക്രിക്കറ്റ് ടീം പങ്കെടുത്തേക്കില്ലെന്ന് സൂചന. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് പാക്കിസ്ഥാൻ പിൻവാങ്ങുന്നതെന്നാണ് സൂചന. ടൂർണമെന്റിൽ പങ്കെടുക്കാൻ ടീമിന് ഇതുവരെ അനുമതി നൽകിയിട്ടില്ല. പാക്ക് ടീം പങ്കെടുക്കുന്ന മൽസരങ്ങളിൽ ശിവസേന ഉൾപ്പെടെയുള്ളവരുടെ പ്രതിഷേധം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അത് ടീമിന്റെ സുരക്ഷയെ ബാധിക്കുമെന്നുമാണ് പാക്ക് സർക്കാർ നിലപാട്. എന്നാൽ പാക്ക് ടീം പിൻവാങ്ങുന്നതു സംബന്ധിച്ച് ഔദ്യോഗികമായി യാതൊരു അറിയിപ്പും ബിസിസിഐയ്ക്ക് ലഭിച്ചിട്ടില്ല.
എന്നാൽ ഐസിസി ബോർഡ് യോഗത്തിൽ ഇക്കാര്യങ്ങൾ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ ഷെഹരിയാർ ഖാൻ അറിയിച്ചതായാണ് റിപ്പോർട്ട്. പാക്ക് സർക്കാരുമായി ആലോചിച്ച ശേഷമേ ലോകകപ്പിൽ പങ്കെടുക്കുന്ന കാര്യം അറിയിക്കുവെന്ന് നേരത്തെ പിസിബി സൂചന നൽകിയിരുന്നു. പാക്ക് ക്രിക്കറ്റ് ടീമിന്റെ മൽസരങ്ങൾ നിഷ്പക്ഷ വേദികളിലേക്ക് മാറ്റണമെന്നും പാക്ക് നിർദേശമുണ്ടായിരുന്നു.



Recent News
  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍

  അലി മിന്നിത്തിളങ്ങി; ഡിഫറന്റ്‌ലി ഏബിള്‍ഡ് ദേശീയ ക്രിക്കറ്റില്‍ കേരളത്തിന് തിളക്കമാര്‍ന്ന ജയം

  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും

  ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഷെരീഫ് കരിപ്പൊടിക്ക് നേട്ടം