updated on:2016-02-11 03:18 PM
ടെന്നിസിൽ ചൂതാട്ടം നടത്തിയ രണ്ട് അമ്പയർമാർക്ക് വിലക്ക്

www.utharadesam.com 2016-02-11 03:18 PM,
ന്യൂഡൽഹി: ടെന്നിസിൽ ഒത്തുകളി വിവാദം വന്ന് ആഴ്ചകൾ പിന്നിടുമ്പോൾ വീണ്ടും പുതിയ വിവാദം ടെന്നിസിനെ പിടികൂടിയിരിക്കുന്നു. ഇപ്പോഴിതാ ടെന്നീസിൽ ചൂതാട്ടം നടത്തിയ രണ്ട് അമ്പയർമാരെ കളിയിൽ നിന്ന് വിലക്കിയിരിക്കുകയാണ്. കിഴക്കൻ യൂറോപ്യൻ മത്സരങ്ങളുമായി ബന്ധപ്പെട്ടാണ് ഇവർ ചൂതാട്ടം നടത്തിയത്.
ഖസക്കിസ്ഥാനിലെയും ഉക്രൈനിലെയും അമ്പയർമാരെയാണ് കോഴവാങ്ങിയത് ടെന്നീസിൽ നിന്ന് ആ ജീവനാന്തം വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. അമ്പയർമാർ തൽസമയം മത്സരങ്ങളിൽ സ്കോറുകളിൽ കൃത്രിമം കാണിച്ചതിനാണ് അമ്പയർമാർക്ക് ആജീവനാന്തം വിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ ഈ അമ്പയർമാരുടെ പേരുവിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
സ്ഥിരമായി പന്തയത്തിൽ ഏർപ്പെട്ടിരുന്ന ക്രൊയേഷ്യയിൽ നിന്നുള്ള ഡെന്നീസ് പിറ്റ്നറിനെ ഓഗസ്റ്റ് മുതൽ 12 മാസത്തേക്ക് താൽക്കാലികമായി മാറ്റിനിർത്തിയിരുന്നു. ഇയാൾ ടൂർണമെന്‍റിൽ ഒരു കളിക്കാരനെ കുറിച്ചുള്ള വിവരങ്ങൾ സ്ഥിരമായി ചോർത്തി നൽകിയിരുന്നു. മാത്രമല്ല ടെന്നിസ് മത്സരങ്ങളിൽ വേണ്ടിയുള്ള ഒരു ബെറ്റിംഗ് അക്കൗണ്ടിലേക്ക് ഇയാൾ സ്ഥിരമായി ലോഗിൻ ചെയ്യുകയും അതുവഴി പന്തയത്തിൽ പങ്കാളിയാകുകയും ചെയ്തിരുന്നു.
കഴിഞ്ഞ വർഷം അവസാനം ടെന്നിസിൽ ഉയർന്ന കോഴ ആരോപണത്തിൽ നാലുപേർക്കെതിരെയുള്ള അന്വേഷണം പുരോഗമിക്കുകയാണ് നിലവിൽ. ടെന്നിസിലെ ഒത്തുകളിയെ സംബന്ധിക്കുന്ന ഞെ‌ട്ടിക്കുന്ന വിവരങ്ങൾ നേരത്തെ ബിബിസിയാണ് പുറത്ത് വിട്ടിരുന്നത്.



Recent News
  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍

  അലി മിന്നിത്തിളങ്ങി; ഡിഫറന്റ്‌ലി ഏബിള്‍ഡ് ദേശീയ ക്രിക്കറ്റില്‍ കേരളത്തിന് തിളക്കമാര്‍ന്ന ജയം

  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും

  ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഷെരീഫ് കരിപ്പൊടിക്ക് നേട്ടം