updated on:2016-02-20 01:33 PM
വിരമിക്കല്‍ റിപ്പോര്‍ട്ടുകള്‍ തള്ളി വീണ്ടും ധോണി

www.utharadesam.com 2016-02-20 01:33 PM,
ന്യൂഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് ഉടന്‍ വിരമിക്കാനില്ലെന്ന് ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്രസിംഗ് ധോണി. ട്വന്റി 20 ലോകകപ്പിനുശേഷം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെക്കുറിച്ചും അതിനുശേഷം ഇന്ത്യന്‍ ടീമിനൊപ്പം ഏകദിന മത്സരങ്ങളും കളിക്കാനാണ് തന്റെ പദ്ധതിയെന്നും ധോണി വ്യക്തമാക്കി.
ഏഷ്യ കപ്പ് പരമ്പരയ്ക്കും ട്വന്റി 20 ലോകകപ്പിനുംശേഷം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടക്കുന്നുണ്ട്. അതിനുശേഷം ടെസ്റ്റ് പരമ്പരകളും ഏകദിന പരമ്പരകളും നടക്കുന്നു. അതെല്ലാം വളരെ പെട്ടെന്ന് അവസാനിക്കും-വിരമിക്കല്‍ റിപ്പോര്‍ട്ടുകളെ തള്ളി ധോണി വ്യക്തമാക്കി. മാര്‍ച്ച് എട്ടു മുതലാണ് ട്വന്റി 20 ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. ടൂര്‍ണമെന്റ് ഏപ്രില്‍ മൂന്നിന് അവസാനിക്കും.
ഇന്ത്യന്‍ ഏകദിന, ട്വന്റി 20 ടീമുകളുടെ നായകനായ ധോണി 2014 ഡിസംബറില്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ ടെസ്റ്റില്‍നിന്നു വിരമിച്ചിരുന്നു.



Recent News
  ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍: വീരമണി പ്രസി, റഫീഖ് സെക്ര.

  പാക്കിസ്താനെതിരെ ഇന്ത്യക്ക് 89 റണ്‍സ് ജയം

  ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ചോര്‍ത്തി മഴ

  ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം

  ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം

  അണ്ടര്‍-23 ഇന്റര്‍സോണ്‍ ക്രിക്കറ്റിന് കെ.സി.എ സ്റ്റേഡിയത്തില്‍ തുടക്കമായി

  പ്രൊ-ഇന്ത്യന്‍ കബഡി; തെലുങ്ക് ടൈറ്റാന്‍ ടീം ഒരുങ്ങുന്നത് കാസര്‍കോട്ട്

  അണ്ടര്‍-23 ക്രിക്കറ്റ് ടീമിനെ അഭിജിത് നയിക്കും

  നാടകാന്തം ചെന്നൈ വീണു; ഐ.പി.എല്‍ കിരീടം മുംബൈക്ക്

  ബാഡ്മിന്റണ്‍ താരം സാറാ സിറാജിനെ ചേംബര്‍ ഓഫ് കൊമേഴ്‌സ് അനുമോദിച്ചു

  അത്രെയാ ഉത്ഭവ തൃശൂരിനെ തകര്‍ത്ത് റെഡ് ഫ്‌ളവേര്‍സ് ബി കെ 55 കണ്ണൂര്‍ ജേതാക്കള്‍

  ഫൈനല്‍ ഇന്ന് രാത്രി 7 മണിക്ക് ആവേശമായി അഖിലേന്ത്യാ ട്വന്റി 20 ടൂര്‍ണമെന്റ്

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ്; അത്രയാ ഉത്ഭവ് തൃശൂരും സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലും സെമിഫൈനലില്‍

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഉജ്ജ്വല തുടക്കം

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍