updated on:2016-02-20 01:34 PM
വിടവാങ്ങല്‍ മത്സരത്തില്‍ മക്കല്ലത്തിന് അതിവേഗ സെഞ്ചുറി

www.utharadesam.com 2016-02-20 01:34 PM,
ക്രൈസ്റ്റ് ചര്‍ച്ച്: വിടവാങ്ങല്‍ മത്സരത്തിലും തനതു ശൈലിയില്‍ ബാറ്റുവീശിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ബ്രെണ്ടന്‍ മക്കല്ലത്തിന് ടെസ്റ്റ് ക്രിക്കറ്റിലെ അതിവേഗ സെഞ്ചുറിയുടെ റിക്കാര്‍ഡ്. പച്ചപ്പു നിറഞ്ഞ ഹാംഗ്‌ലി ഓവലില്‍ സ്റ്റീഫന്‍ ഫ്‌ളെമിംഗ് അടക്കമുള്ള മുന്‍കാല താരങ്ങളെ സാക്ഷിയാക്കിയാണ് ഓസ്‌ട്രേലിയയ്‌ക്കെതിരേ മക്കല്ലം 54 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ടെസ്റ്റില്‍ 56 പന്തില്‍ സെഞ്ചുറി നേടിയിട്ടുള്ള വിന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെയും പാക് താരം മിസ്ബ ഉള്‍ ഹഖിന്റെയും റിക്കാര്‍ഡാണ് മക്കല്ലം മറികടന്നത്.
കിവീസ് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 32 എന്ന നിലയില്‍ പതറിയപ്പോഴാണ് മക്കല്ലം രംഗപ്രവേശം ചെയ്തത്. കെയ്ന്‍ വില്യംസന്റെ വിക്കറ്റും വീണതോടെ ക്രീസില്‍ ഒത്തുചേര്‍ന്ന മക്കല്ലം-കോറി ആന്‍ഡേഴ്‌സണ്‍ കൂട്ടുക്കെട്ടാണ് കിവീസിനെ വന്‍തകര്‍ച്ചയില്‍ നിന്നു കരകയറ്റിയത്. തകര്‍ത്തടിച്ച ഇരുവരും അഞ്ചാം വിക്കറ്റില്‍ 179 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 66 പന്തില്‍ എട്ടു ഫോറും നാലു സിക്‌സുമുള്‍പ്പെടെ 72 റണ്‍സെടുത്ത ആന്‍ഡേഴ്‌സനെ നഥാന്‍ ലിയോണ്‍ മടക്കി. 79 പന്തില്‍ ആറു സിക്‌സും 21 ബൗണ്ടറിയും ഉള്‍പ്പെടെ 145 റണ്‍സെടുത്ത മക്കലം പാറ്റിന്‍സന്റെ പന്തില്‍ പുറത്തായി.
ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവുമധികം സിക്‌സറുകള്‍ നേടുന്ന താരമെന്ന ലോകറിക്കാര്‍ഡും മക്കല്ലം സ്വന്തമാക്കി. 106 സിക്‌സറുകളുമായി ഗില്‍ക്രിസ്റ്റിന്റെ നേട്ടമാണ് തകര്‍ത്തത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കിവീസ് ഒന്നാം ഇന്നിംഗ്‌സില്‍ എട്ടിനു 310 എന്ന നിലയിലാണ്.
ആദ്യടെസ്റ്റ് ജയിച്ച കങ്കാരുക്കള്‍ 1-0ത്തിനു മുന്നിലാണ്. ന്യൂസിലന്‍ഡിനെ തോല്പിക്കാനായാല്‍ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ അവര്‍ക്ക് ഒന്നാമതെത്താം.Recent News
  ബീറ്റണ്‍ മില്‍കേര്‍സ് ഇന്‍ഡോര്‍ വോളീ ലീഗ് നാളെ തുടങ്ങും

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍

  അലി മിന്നിത്തിളങ്ങി; ഡിഫറന്റ്‌ലി ഏബിള്‍ഡ് ദേശീയ ക്രിക്കറ്റില്‍ കേരളത്തിന് തിളക്കമാര്‍ന്ന ജയം

  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും