updated on:2016-02-25 02:29 PM
ഏഷ്യാ കപ്പ്: രോഹിത് നയിച്ചു, ഇന്ത്യ ജയിച്ചു

www.utharadesam.com 2016-02-25 02:29 PM,
ധാക്ക: ഏഷ്യാ കപ്പ് ട്വന്റി-20യില്‍ ഇന്ത്യ ജയിച്ചു തുടങ്ങി. ഉദ്ഘാടന മത്സരത്തില്‍ ബംഗ്ലാദേശിനെ 45 റണ്‍സിന് ഇന്ത്യ പരാജയപ്പെടുത്തി. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്തപ്പോള്‍ മറുപടിയായി ബംഗ്ലകള്‍ക്ക് ഏഴു വിക്കറ്റ് നഷ്ടപ്പെടുത്തി 121 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു. ഇന്ത്യയെ ചെറിയ സ്‌കോറിനൊതുക്കി വിജയ സ്വപ്നവുമായി ഇറങ്ങിയ ബംഗ്ലാ കടുവകള്‍ക്കും ബാറ്റിംഗില്‍ ക്ലച്ചുപിടിച്ചില്ല. ബംഗ്ലാ നിരയില്‍ 32 പന്തില്‍ 44 റണ്‍സെടുത്ത സാബിര്‍ റഹ്മാന്‍ മാത്രമാണ് പൊരുതിയത്. തകര്‍ച്ചയോടെ തുടങ്ങിയ അയല്‍വാസികള്‍ക്ക് സാബിര്‍ ക്രീസിലുണ്ടായിരുന്ന സമയത്തോളം വിജയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ പാണ്ഡിയയുടെ പന്തില്‍ കൂറ്റനടിക്കു ശ്രമിച്ച് സാബിര്‍ പുറത്തായതോടെ ആതിഥേയര്‍ കളി കൈവിട്ടു. ഇന്ത്യക്കു വേണ്ടി ആശിഷ് നെഹ്‌റ മൂന്നും ജസ്പ്രീത് ബുംറ, ഹര്‍ദിക് പാണ്ഡ്യ, അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
രോഹിത് ശര്‍മയുടെ (83) അര്‍ധ സെഞ്ചുറിയാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 54 ബോളില്‍ നിന്ന് മൂന്നു സിക്‌സും ഏഴു ഫോറും പായിച്ചാണ് രോഹിത് ഇന്ത്യയുടെ മാനംകാത്തത്. രണ്ടാം ഓവറില്‍ തന്നെ വിക്കറ്റ് നഷ്ടപ്പെട്ടതോടെ ഇന്ത്യ മെല്ലപ്പോക്കു നയമാണ് സ്വീകരിച്ചത്. രണ്ടു റണ്‍സുമായി ഓപ്പണര്‍ ധവാനാണ് ക്രീസില്‍ നിന്ന് ആദ്യം കൂടാരത്തിലെത്തിയത്. പിന്നാലെയെത്തിയ വൈസ് ക്യാപ്റ്റന്‍ കോഹ്‌ലിക്കും (8) കാര്യമായൊന്നും ചെയ്യാനായില്ല. സുരേഷ് റെയ്‌നയും (13) യുവരാജ് സിംഗും (15) നിരാശപ്പെടുത്തിയപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ആശ്വാസമായി. പാണ്ഡ്യ 18 പന്തില്‍ നിന്ന് 31 റണ്‍സെടുത്തു.
സ്‌കോര്‍: ഇന്ത്യ- 20 ഓവറില്‍ ആറ് വിക്കറ്റിന് 166 റണ്‍സ്, ബംഗ്ലാദേശ്- 20 ഓവറില്‍ ഏഴിന് 121. രോഹിത് ശര്‍മയാണ് മാന്‍ ഓഫ് ദ മാച്ച്.Recent News
  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍

  അലി മിന്നിത്തിളങ്ങി; ഡിഫറന്റ്‌ലി ഏബിള്‍ഡ് ദേശീയ ക്രിക്കറ്റില്‍ കേരളത്തിന് തിളക്കമാര്‍ന്ന ജയം

  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും

  ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഷെരീഫ് കരിപ്പൊടിക്ക് നേട്ടം