updated on:2016-02-25 02:34 PM
കോഹ്‌ലി ഏറ്റവും മികച്ച നായകൻമാരിലൊരാളാകും: മുൻ ഇന്ത്യൻ നായകൻ ശ്രീകാന്ത്

www.utharadesam.com 2016-02-25 02:34 PM,
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും മികച്ച നായകൻമാരിലൊരാളായി ഇന്ത്യൻ ടെസ്റ്റ് ടീം നായകൻ വിരാട് കോഹ്‌ലി മാറുമെന്ന് മുൻ ഇന്ത്യൻ നായകൻ ശ്രീകാന്ത്. എന്ത് സംഭവിച്ചാലും പോരാടുമെന്ന രീതിയിലുള്ള കോഹ്‌ലിയുടെ മനോഭാവമാണ് മറ്റു താരങ്ങളിൽ നിന്ന് കോഹ്‌ലിയെ വ്യത്യസ്തനാക്കുന്നത്. സാഹചര്യങ്ങളോട് പെട്ടെന്ന് ഇണങ്ങിച്ചേരാനുള്ള കഴിവും കോഹ്‌ലിയുടെ സവിശേഷതയാണെന്ന് ശ്രീകാന്ത് ചൂണ്ടിക്കാട്ടി.
വിവിധ സാഹചര്യങ്ങളുമായി പെട്ടെന്ന് ഇണങ്ങിച്ചേരാനുള്ള കോഹ്‌ലിയുടെ കഴിവ് ഗംഭീരമാണ്. ക്രിക്കറ്റിന്റെ മൂന്നു രൂപങ്ങളിലും സാഹചര്യങ്ങൾക്കനുസരിച്ച് മികച്ച പ്രകടനം പുറത്തെടുക്കുന്ന കോഹ്‌ലിയുടെ കഴിവ് ഇതിന് ഉദാഹരണമാണ്. ഒരു യഥാർഥ ക്രിക്കറ്റ് താരം ആകണമെങ്കിൽ സാഹചര്യങ്ങളുമായി എത്രയും പെട്ടെന്ന് ഇഴുകിച്ചേരാനുള്ള കഴിവ് കൂടിയേ തീരൂ - മുൻ സെലക്ഷൻ കമ്മിറ്റി ചെയർമാൻ കൂടിയായ ശ്രീകാന്ത് പറഞ്ഞു.
ഒരിക്കലും പിൻമാറുന്നവനല്ല കോഹ്‍‌ലി. മറിച്ച് എപ്പോഴും മുന്നിൽനിന്ന് നയിക്കും. അതാണ് അദ്ദേഹത്തിന്റെ ശൈലിതന്നെ - ശ്രീകാന്ത് ചൂണ്ടിക്കാട്ടി.



Recent News
  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍

  അലി മിന്നിത്തിളങ്ങി; ഡിഫറന്റ്‌ലി ഏബിള്‍ഡ് ദേശീയ ക്രിക്കറ്റില്‍ കേരളത്തിന് തിളക്കമാര്‍ന്ന ജയം

  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും

  ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഷെരീഫ് കരിപ്പൊടിക്ക് നേട്ടം