updated on:2016-02-26 01:33 PM
രഞ്ജി ട്രോഫി: ശ്രേയസ് അയ്യര്‍ക്കു സെഞ്ചുറി, മുംബൈക്കു ലീഡ്

www.utharadesam.com 2016-02-26 01:33 PM,
പൂന: ശ്രേയസ് അയ്യരുടെ സെഞ്ചുറിയുടെ മികവില്‍ രഞ്ജി ട്രോഫി ഫൈനലില്‍ മുംബൈക്ക് ഒന്നാം ഇന്നിംഗ്‌സ് ലീഡ്. സൗരാഷ്ട്രയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 235ന് മറുപടി നല്‍കാനിറങ്ങിയ മുംബൈ രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ എട്ടു വിക്കറ്റിന് 262 റണ്‍സ് എന്ന നിലയിലാണ്. 9 റണ്‍സുമായി ഇഖ്ബാല്‍ അബ്ദുള്ളയും 22 റണ്‍സുമായി സിദ്ദേഷ് ലാഡുമാണ് ക്രീസില്‍. രണ്ടു വിക്കറ്റ് ബാക്കിനില്‍ക്കേ മുംബൈക്ക് 27 റണ്‍സ് ലീഡുണ്ട്.
എട്ടു വിക്കറ്റിന് 192 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച സൗരാഷ്ട്ര 235ന് എല്ലാവരും പുറത്തായി. അഞ്ചു വിക്കറ്റ് വീഴ്ത്തിയ ധവാല്‍ കുല്‍ക്കര്‍ണിയുടെ പ്രകടനമാണു സൗരാഷ്ട്ര ബാറ്റിംഗിന്റെ നട്ടെല്ലൊടിച്ചത്. ഷര്‍ദുള്‍ ഠാക്കൂര്‍ മൂന്നു വിക്കറ്റ് വീഴ്ത്തി കുല്‍ക്കര്‍ണിക്കു മികച്ച പിന്തുണ നല്‍കി. ഒരു ഘട്ടത്തില്‍ ഏഴു വിക്കറ്റിന് 108 റണ്‍സുമായി ദയനീയ നിലയിലായിരുന്നു സൗരാഷ്ട്ര. അര്‍പിത്(77), തുടക്കക്കാരന്‍ പ്രേരക് മങ്കാദ്(66) എന്നിവരുടെ മികച്ച ബാറ്റിംഗാണ് അല്‍പം ആശ്വാസമായത്.
മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈക്ക് അക്കൗണ്ട് തുറക്കും മുമ്പ് ഓപ്പണര്‍ അഖില്‍ ഹെര്‍വാദ്കറെ നഷ്ടമായി. സ്‌കോര്‍ 23ല്‍ മറ്റൊരു ഓപ്പണര്‍ ബവിന്‍ താക്കൂറും പവലിയനില്‍ തിരിച്ചെത്തി. എന്നാല്‍ മൂന്നം വിക്കറ്റില്‍ ഒന്നിച്ച ശ്രേയസ് അയ്യരും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് മുംബൈ ബാറ്റിംഗിനെ മുന്നോട്ടുനയിച്ചു. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 152 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇതിനിടെ അയ്യര്‍ സെഞ്ചുറിയും തികച്ചു. 142 പന്തില്‍നിന്നു 15 ബൗണ്ടറികളുടെയും രണ്ടു സിക്‌സറിന്റെയും അകമ്പടിയോടെയായിരുന്നു ശ്രേയസിന്റെ 117 റണ്‍സ്. യാദവ് 48 റണ്‍സ് നേടി. ശ്രേയസ് പുറത്തായതിനു പിന്നാലെ മുംബൈ ബാറ്റിംഗ് വീണ്ടും തകര്‍ന്നു. സൗരാഷ്ട്രയ്ക്കായി ഹാര്‍ദിക് റാത്തോഡ് മൂന്നു വിക്കറ്റും ഉനാദ്ഘട്ട്, ജനി എന്നിവര്‍ രണ്ടു വിക്കറ്റും നേടി.Recent News
  ബീറ്റണ്‍ മില്‍കേര്‍സ് ഇന്‍ഡോര്‍ വോളീ ലീഗ് നാളെ തുടങ്ങും

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍

  അലി മിന്നിത്തിളങ്ങി; ഡിഫറന്റ്‌ലി ഏബിള്‍ഡ് ദേശീയ ക്രിക്കറ്റില്‍ കേരളത്തിന് തിളക്കമാര്‍ന്ന ജയം

  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും