updated on:2016-02-26 02:18 PM
ട്വിന്റി-20 ലോകകപ്പ്: പാക് ടീമിന് ഇന്ത്യയില്‍ കളിക്കാന്‍ അനുമതി

www.utharadesam.com 2016-02-26 02:18 PM,
ഇസ്ലാമാബാദ്: ട്വിന്റി-20 ലോകകപ്പിനായി ഇന്ത്യ സന്ദര്‍ശിക്കാന്‍ പാക്ക്രിക്കറ്റ് ടീമിന് പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ അനുമതി. സുരക്ഷാ പ്രശ്‌നങ്ങള്‍ മൂലം പാക് ടീമിനെ അയക്കുന്ന കാര്യം അനിശ്ചിതത്വത്തിലായിരുന്നു. പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഷെഹരിയാന്‍ ഖാനാണ് ഇക്കാര്യം അറിയിച്ചത്. ടീമിനെ ഇന്ത്യ സന്ദര്‍ശനത്തിന് അനുവദിച്ചതില്‍ സന്തോഷമുണ്ടെന്ന് ഷെഹരിയാന്‍ ഖാന്‍ പറഞ്ഞു.
പാക് ടീമിന് ഇന്ത്യയില്‍ പ്രത്യേക സുരക്ഷ ഒരുക്കണമെന്ന് ഐസിസിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പിസിബി ചെയര്‍മാന്‍ പറഞ്ഞു. ലോകകപ്പ് കാണാന്‍ പാക് ആരാധകര്‍ക്ക് വിസ സൗകര്യങ്ങളും മറ്റും ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലോകകപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും ഒരേ ഗ്രൂപ്പിലാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ മാര്‍ച്ച് 19 ന് ധര്‍മശാലയില്‍ ഇരുടീമുകളും ഏറ്റുമുട്ടും. മാര്‍ച്ച് 16 ന് കൊല്‍ക്കത്തയിലാണ് പാക്കിസ്ഥാന്റെ ആദ്യമത്സരം.
ലോകകപ്പിനുള്ള പതിനഞ്ചംഗ ടീമിനെ പാക്കിസ്ഥാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഷാഹിദ് അഫ്രീദിയാണ് ക്യാപ്റ്റന്‍.



Recent News
  ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ചോര്‍ത്തി മഴ

  ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം

  ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം

  അണ്ടര്‍-23 ഇന്റര്‍സോണ്‍ ക്രിക്കറ്റിന് കെ.സി.എ സ്റ്റേഡിയത്തില്‍ തുടക്കമായി

  പ്രൊ-ഇന്ത്യന്‍ കബഡി; തെലുങ്ക് ടൈറ്റാന്‍ ടീം ഒരുങ്ങുന്നത് കാസര്‍കോട്ട്

  അണ്ടര്‍-23 ക്രിക്കറ്റ് ടീമിനെ അഭിജിത് നയിക്കും

  നാടകാന്തം ചെന്നൈ വീണു; ഐ.പി.എല്‍ കിരീടം മുംബൈക്ക്

  ബാഡ്മിന്റണ്‍ താരം സാറാ സിറാജിനെ ചേംബര്‍ ഓഫ് കൊമേഴ്‌സ് അനുമോദിച്ചു

  അത്രെയാ ഉത്ഭവ തൃശൂരിനെ തകര്‍ത്ത് റെഡ് ഫ്‌ളവേര്‍സ് ബി കെ 55 കണ്ണൂര്‍ ജേതാക്കള്‍

  ഫൈനല്‍ ഇന്ന് രാത്രി 7 മണിക്ക് ആവേശമായി അഖിലേന്ത്യാ ട്വന്റി 20 ടൂര്‍ണമെന്റ്

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ്; അത്രയാ ഉത്ഭവ് തൃശൂരും സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലും സെമിഫൈനലില്‍

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഉജ്ജ്വല തുടക്കം

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു