updated on:2016-02-27 02:24 PM
ലോക ഫുട്‌ബോളിനെ ഇനി ജിയാനി ഇന്‍ഫന്റിനോ നയിക്കും

www.utharadesam.com 2016-02-27 02:24 PM,
സൂറിച്ച്: പെനാല്‍റ്റി ഷൂട്ടൗട്ടിനോളം പോന്ന ഉദ്വേഗത്തിനൊടുവില്‍ ഫിഫയുടെ തവനായി ജിയാനി ഇന്‍ഫന്റിനോ തെരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ യുവേഫ ജനറല്‍ സെക്രട്ടറിയാണ് ഇന്‍ഫന്റിനോ. പ്ലാറ്റിനി പിന്‍മാറിയതിനെ തുടര്‍ന്നാണ് ഇന്‍ഫന്റിനോ മത്സരരംഗത്തേക്ക് എത്തിയത്. 115 വോട്ടുനേടിയാണ് ഇന്‍ഫന്റിനോ ജയിച്ചത്. ഏഷ്യയില്‍ നിന്നുള്ള ഷെയ്ക്ക് സല്‍മാന്‍ ബിന്‍ ഇബ്രാഹിം 88 വോട്ടു നേടി രണ്ടാം സ്ഥാനത്തെത്തി.
ഫിഫയിലെ 209 അംഗരാജ്യങ്ങളില്‍ 207 അംഗങ്ങളും വോട്ടെടുപ്പില്‍ പങ്കെടുത്തു. ആദ്യ റൗണ്ടില്‍ ഇന്‍ഫന്റിനോയ്ക്ക് 88 വോട്ടാണ് ലഭിച്ചത്. ഷെയ്ക്ക് സല്‍മാന് 85 വോട്ടും ലഭിച്ചു. ആദ്യ റൗണ്ടില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം ആര്‍ക്കും ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പിലാണ് ഇന്‍ഫന്റിനോ വിജയമുറപ്പിച്ചത്.



Recent News
  ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍: വീരമണി പ്രസി, റഫീഖ് സെക്ര.

  പാക്കിസ്താനെതിരെ ഇന്ത്യക്ക് 89 റണ്‍സ് ജയം

  ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ചോര്‍ത്തി മഴ

  ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം

  ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം

  അണ്ടര്‍-23 ഇന്റര്‍സോണ്‍ ക്രിക്കറ്റിന് കെ.സി.എ സ്റ്റേഡിയത്തില്‍ തുടക്കമായി

  പ്രൊ-ഇന്ത്യന്‍ കബഡി; തെലുങ്ക് ടൈറ്റാന്‍ ടീം ഒരുങ്ങുന്നത് കാസര്‍കോട്ട്

  അണ്ടര്‍-23 ക്രിക്കറ്റ് ടീമിനെ അഭിജിത് നയിക്കും

  നാടകാന്തം ചെന്നൈ വീണു; ഐ.പി.എല്‍ കിരീടം മുംബൈക്ക്

  ബാഡ്മിന്റണ്‍ താരം സാറാ സിറാജിനെ ചേംബര്‍ ഓഫ് കൊമേഴ്‌സ് അനുമോദിച്ചു

  അത്രെയാ ഉത്ഭവ തൃശൂരിനെ തകര്‍ത്ത് റെഡ് ഫ്‌ളവേര്‍സ് ബി കെ 55 കണ്ണൂര്‍ ജേതാക്കള്‍

  ഫൈനല്‍ ഇന്ന് രാത്രി 7 മണിക്ക് ആവേശമായി അഖിലേന്ത്യാ ട്വന്റി 20 ടൂര്‍ണമെന്റ്

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ്; അത്രയാ ഉത്ഭവ് തൃശൂരും സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലും സെമിഫൈനലില്‍

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഉജ്ജ്വല തുടക്കം

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍