updated on:2016-03-07 02:31 PM
മെസിക്ക് ഇരട്ട ഗോള്‍; ബാഴ്‌സ ഐബറിനെ തകര്‍ത്തു

www.utharadesam.com 2016-03-07 02:31 PM,
ഐബര്‍: സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയുടെ കുതിപ്പ് തുടരുന്നു. ലയണല്‍ മെസിയുടെ ഇരട്ടഗോളിന്റെ ബലത്തില്‍ ഐബറിനെ എതിരില്ലാത്ത നാലുഗോളുകള്‍ക്ക് ബാഴ്‌സ തകര്‍ത്തു. ഇതോടെ 72 പോയിന്റുമായി ഒന്നാംസ്ഥാനത്തു നില ഭദ്രമാക്കിയിരിക്കുകയാണ് ബാഴ്‌സ. ലാ ലിഗയില്‍ 28 മത്സരങ്ങള്‍ ബാഴ്‌സലോണ പിന്നിടുമ്പോള്‍ തോല്‍വി നേരിടാതെ 36 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് മെസിയും സംഘവും.
നെയ്മര്‍ ഇല്ലാതെ ഇറങ്ങിയ ബാഴ്‌സയുടെ ആദ്യ ഗോള്‍ നേടിയത് മുനിര്‍ എല്‍ ഹദാദി ആണ്. എട്ടാം മിനിറ്റില്‍ സുവാരസ് നല്‍കിയ പാസ് ഹദാദി നിഷ്പ്രയാസം ഗോളാക്കി മാറ്റി. 41, 76 മിനിറ്റുകളിലായിരുന്നു മെസി ഗോള്‍ നേടിയത്. 76-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റിയ മെസി ലീഗിലെ ഗോള്‍നേട്ടം 21 ആയി ഉയര്‍ത്തി. സുവാരസിന്റെ വകയായിരുന്നു ബാഴ്‌സയുടെ നാലാം ഗോള്‍. 84-ാം മിനിറ്റില്‍ സെര്‍ജി റോബര്‍ട്ടോ നീട്ടിയടിച്ച പന്ത് സുവാരസ് പോസ്റ്റിലേക്കു പായിച്ചു.



Recent News
  ബീറ്റണ്‍ മില്‍കേര്‍സ് ഇന്‍ഡോര്‍ വോളീ ലീഗ് നാളെ തുടങ്ങും

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍

  അലി മിന്നിത്തിളങ്ങി; ഡിഫറന്റ്‌ലി ഏബിള്‍ഡ് ദേശീയ ക്രിക്കറ്റില്‍ കേരളത്തിന് തിളക്കമാര്‍ന്ന ജയം

  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും