updated on:2016-03-07 02:31 PM
ബംഗ്ലാദേശിനെ എട്ടുവിക്കറ്റിന് തകര്‍ത്തു; ഏഷ്യാകപ്പ് ഇന്ത്യക്ക്

www.utharadesam.com 2016-03-07 02:31 PM,
ധാക്ക: ഏഷ്യാകപ്പ് ട്വിന്റി-20 കിരീടം ടീം ഇന്ത്യക്ക്. കലാശപ്പോരാട്ടത്തില്‍ ബംഗ്ലാദേശിനെ എട്ടുവിക്കറ്റിനാണ് തകര്‍ത്തത്. മഴമൂലം പതിനഞ്ച് ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ബംഗ്ലാദേശ് ഇന്ത്യക്കെതിരെ ഉയര്‍ത്തിയത് 121 റണ്‍സ് വിജയലക്ഷ്യം. 13.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
13 ബോളില്‍ 33 റണ്‍സെടുത്ത മഹ്മുദുല്ലയാണ് ബംഗ്ലാദേശ് ബാറ്റിംഗ് നിരയില്‍ തിളങ്ങിയത്.
മറുപടി ബാറ്റിംഗില്‍ 28 പന്തില്‍ 41 റണ്‍സ് നേടിയ വീരാട് കോഹ്‌ലിയുടെയും ആറുപന്തില്‍ 20 റണ്‍സെടുത്ത നായകന്‍ എം.എസ്. ധോണിയുടെയും വെടിക്കെട്ടാണ് ഇന്ത്യന്‍ വിജയം എളുപ്പമാക്കിയത്.
44 പന്തില്‍ 60 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് കളിയിലെ കേമന്‍.



Recent News
  ബീറ്റണ്‍ മില്‍കേര്‍സ് ഇന്‍ഡോര്‍ വോളീ ലീഗ് നാളെ തുടങ്ങും

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍

  അലി മിന്നിത്തിളങ്ങി; ഡിഫറന്റ്‌ലി ഏബിള്‍ഡ് ദേശീയ ക്രിക്കറ്റില്‍ കേരളത്തിന് തിളക്കമാര്‍ന്ന ജയം

  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും