updated on:2016-04-03 03:41 PM
രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീം കോച്ചായേക്കും

www.utharadesam.com 2016-04-03 03:41 PM,
മുംബൈ: മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ പരിശീലകനാകുമെന്ന് സൂചന. നിലവില്‍ ഇന്ത്യയുടെ അണ്ടര്‍ 19 ടീമിന്റെ പരിശീലകനാണ് ദ്രാവിഡ്. ഇന്ത്യന്‍ ടീം ഡയറക്ടറായിരുന്ന രവി ശാസ്ത്രിയുടെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ബി.സി.സി.ഐ. മുഖ്യ പരിശീലക സ്ഥാനത്തേക്ക് ദ്രാവിഡിനെ പരിഗണിക്കുന്നത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ബോര്‍ഡ് ചുമതലപ്പെടുത്തിയിട്ടുള്ള സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മണ്‍ എന്നിവരുള്‍പ്പെട്ട ഉപദേശകസമിതി ചൊവ്വാഴ്ച യോഗം ചേരും.
ആലോചിച്ച് മറുപടി നല്‍കാമെന്നാണ് ദ്രാവിഡ് അറിയിച്ചതെന്നാണ് വിവരം.
യുവതാരങ്ങള്‍ ഏറെയുള്ള ഇന്ത്യന്‍ ടീമില്‍ അവര്‍ക്ക് പ്രചോദനമേകാനുതകുന്ന ഒരു പരിശീലകന്‍ വരണമെന്ന ബോര്‍ഡിന്റെ താല്‍പര്യമാണ് രാഹുല്‍ ദ്രാവിഡിനെ പരിഗണിക്കാന്‍ കാരണം.



Recent News
  ബീറ്റണ്‍ മില്‍കേര്‍സ് ഇന്‍ഡോര്‍ വോളീ ലീഗ് നാളെ തുടങ്ങും

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍

  അലി മിന്നിത്തിളങ്ങി; ഡിഫറന്റ്‌ലി ഏബിള്‍ഡ് ദേശീയ ക്രിക്കറ്റില്‍ കേരളത്തിന് തിളക്കമാര്‍ന്ന ജയം

  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും