updated on:2016-05-30 07:44 PM
ഐ.പി.എല്‍ കിരീടം ഹൈദരാബാദിന്

www.utharadesam.com 2016-05-30 07:44 PM,
ബംഗളൂരു: ഐ.പി.എല്‍ ഒമ്പതാം കിരീടം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്. കലാശപോരാട്ടത്തിന്റെ സര്‍വ്വസൗന്ദര്യവും സമന്വയിച്ച മത്സരത്തില്‍ ബാംഗ്ലൂരിനെ തറപറ്റിച്ചാണ് വാര്‍ണറും സംഘവും കിരീടത്തില്‍ മുത്തമിട്ടത്. ഹൈദരാബദിന്റെ ആദ്യ കിരീടമാണിത്. ഹൈദരാബാദ് ഉയര്‍ത്തിയ 209 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂര്‍ പോരാട്ടം എട്ട് റണ്‍സകലെ അവസാനിച്ചു. സ്‌കോര്‍: ഹൈദരാബാദ് 208/7 (20 ഓവര്‍); ബാംഗ്ലൂര്‍ 200/7 (20 ഓവര്‍).
209 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂരിന് ഓപ്പണര്‍മാരായ കോഹ്‌ലിയും ഗെയ്‌ലും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇവര്‍ 10.3 ഓവറില്‍ 114 റണ്‍സ് ചേര്‍ത്തു.
ഇതോടെ കിരീടം ബാംഗ്ലൂര്‍ സ്വന്തമാക്കുമെന്ന് തോന്നി. എന്നാല്‍ ഇവര്‍ പുറത്തായ ശേഷം ആര്‍ക്കും പിടിച്ചുനില്‍ക്കാന്‍ കഴിയാതെവന്നതോടെ വിജയം ഹൈദരാബാദ് കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു.
38 പന്തില്‍ നാല് ഫോറും എട്ട് സിക്‌സും ഉള്‍പ്പെടെ 76 റണ്‍സെടുത്ത ഗെയ്‌ലിനെയാണ് ബാംഗ്ലൂരിന് ആദ്യം നഷ്ടമായത്. 35 പന്തില്‍ 54 റണ്‍സെടുത്ത കോഹ്‌ലി സ്രാന്റെ പന്തില്‍ ഔട്ടാവുകയായിരുന്നു. അഞ്ച് ഫോറും രണ്ട് സിക്‌സും കോലിയുടെ ബാറ്റില്‍ നിന്ന് പിറന്നു.
ഐ.പി.എല്‍ സീസണില്‍ 1000 റണ്‍സെടുക്കുന്ന ആദ്യ ബാറ്റ്‌സ്മാന്‍ എന്ന റെക്കോഡ് കോഹ്‌ലിക്ക് നേടാനായില്ല.
16 മത്സരങ്ങളില്‍ 973 റണ്‍സുമായാണ് കോഹ്‌ലി സീസണിലെ ബാറ്റിങ് അവസാനിപ്പിച്ചത്.



Recent News
  ബീറ്റണ്‍ മില്‍കേര്‍സ് ഇന്‍ഡോര്‍ വോളീ ലീഗ് നാളെ തുടങ്ങും

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍

  അലി മിന്നിത്തിളങ്ങി; ഡിഫറന്റ്‌ലി ഏബിള്‍ഡ് ദേശീയ ക്രിക്കറ്റില്‍ കേരളത്തിന് തിളക്കമാര്‍ന്ന ജയം

  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും