updated on:2016-06-13 04:34 PM
ആ കൈ ചതിച്ചു; ബ്രസീല്‍ പുറത്ത്

www.utharadesam.com 2016-06-13 04:34 PM,
മസാച്യുസിറ്റ്‌സ്: ഗോളല്ലാത്ത ആ ഗോള്‍ ബ്രസീലിനെ ചതിച്ചു. അഞ്ചു തവണ ലോകചാമ്പ്യന്‍മാരായ ബ്രസീല്‍ ഹൃദയഭേദകമായൊരു തോല്‍വിയോടെ കോപ്പ അമേരിക്ക ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ പോലും കാണാതെ പുറത്ത്. പെറു താരം റൂഡിയാസ് മിസ്റ്റിച്ച് നേടിയ വിവാദ ഗോളാണ് ബ്രസീലിനെ തോല്‍വിയിലേക്ക് തള്ളിവിട്ടത്. സമനില പോലും ക്വാര്‍ട്ടര്‍ ബര്‍ത്ത് നേടിക്കൊടുക്കുമെന്നിരിക്കെയാണ് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റ് ബ്രസീല്‍ പുറത്തേക്ക് പോയത്. 75-ാം മിനിറ്റിലായിരുന്നു പെറുവിന്റെ വിവാദഗോള്‍. ബോക്‌സിന്റെ വലതുഭാഗത്തുനിന്നും ജോര്‍മന്‍ ആന്ദ്രാദെ ഉയര്‍ത്തിവിട്ട ക്രോസ് ഗോളിലേക്ക് തിരിച്ചുവിടാനുള്ള ശ്രമത്തിനിടെ പെറുവിന്റെ റൂഡിയാസ് മിസ്റ്റിച്ച് പന്ത് കൈകൊണ്ട് തട്ടി. റൂഡിയാസിന്റെ കൈയില്‍ തട്ടിയ പന്ത് ബ്രസീല്‍ വലയില്‍ കയറുമ്പോള്‍ ബ്രസീല്‍ ഗോളിയും താരങ്ങളും പന്ത് കൈകൊണ്ടാണ് തട്ടിയിട്ടതെന്ന പരാതിയുമായി റഫറിയെ പൊതിഞ്ഞു. എന്നാല്‍ റഫറി ഗോള്‍ അനുവദിക്കുകയായിരുന്നു.
ടിവി. റീ പ്ലേയില്‍ കൈകൊണ്ട് തട്ടുന്നത് വ്യക്തമായി കാണാമായിരുന്നു.



Recent News
  ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍: വീരമണി പ്രസി, റഫീഖ് സെക്ര.

  പാക്കിസ്താനെതിരെ ഇന്ത്യക്ക് 89 റണ്‍സ് ജയം

  ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ചോര്‍ത്തി മഴ

  ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം

  ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം

  അണ്ടര്‍-23 ഇന്റര്‍സോണ്‍ ക്രിക്കറ്റിന് കെ.സി.എ സ്റ്റേഡിയത്തില്‍ തുടക്കമായി

  പ്രൊ-ഇന്ത്യന്‍ കബഡി; തെലുങ്ക് ടൈറ്റാന്‍ ടീം ഒരുങ്ങുന്നത് കാസര്‍കോട്ട്

  അണ്ടര്‍-23 ക്രിക്കറ്റ് ടീമിനെ അഭിജിത് നയിക്കും

  നാടകാന്തം ചെന്നൈ വീണു; ഐ.പി.എല്‍ കിരീടം മുംബൈക്ക്

  ബാഡ്മിന്റണ്‍ താരം സാറാ സിറാജിനെ ചേംബര്‍ ഓഫ് കൊമേഴ്‌സ് അനുമോദിച്ചു

  അത്രെയാ ഉത്ഭവ തൃശൂരിനെ തകര്‍ത്ത് റെഡ് ഫ്‌ളവേര്‍സ് ബി കെ 55 കണ്ണൂര്‍ ജേതാക്കള്‍

  ഫൈനല്‍ ഇന്ന് രാത്രി 7 മണിക്ക് ആവേശമായി അഖിലേന്ത്യാ ട്വന്റി 20 ടൂര്‍ണമെന്റ്

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ്; അത്രയാ ഉത്ഭവ് തൃശൂരും സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലും സെമിഫൈനലില്‍

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഉജ്ജ്വല തുടക്കം

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍