updated on:2016-06-16 09:44 PM
ക്രിക്കറ്റ് അസോസിയേഷന്‍: ഹാരിസ് പ്രസി., നൗഫല്‍ സെക്ര.

www.utharadesam.com 2016-06-16 09:44 PM,
കാസര്‍കോട്: കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ടായി ഹാരിസ് ചൂരിയേയും സെക്രട്ടറിയായി നൗഫല്‍ തളങ്കരയേയും ട്രഷററായി ഷുക്കൂര്‍ ചെര്‍ക്കളയേയും ഇന്നലെ കാസര്‍കോട് മുനിസിപ്പല്‍ വനിതാ ഭവനില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗം തിരഞ്ഞെടുത്തു.
വൈസ് പ്രസിഡണ്ടുമാരായി എന്‍.എ അബ്ദുല്‍ ഖാദര്‍, എന്‍.എം സലിം, കബീര്‍ കമ്പാര്‍, ഫൈസല്‍ അടുക്കത്ത്ബയല്‍ എന്നിവരെയും ജോയിന്റ് സെക്രട്ടറിയായി കെ.ടി നിയാസിനെയും അസിസ്റ്റന്റ് സെക്രട്ടറിയായി ലത്തീഫ് പെര്‍വാഡിനെയും തിരഞ്ഞെടുത്തു. കെ.എം അബ്ദുല്‍ റഹ്മാന്‍, ടി.എം ഇക്ബാല്‍ എന്നിവരാണ് കെ.സി.എ മെമ്പര്‍മാര്‍. അന്‍സാര്‍ പള്ളത്തെ ഡി.എസ്.സി മെമ്പറായും തിരഞ്ഞെടുത്തു. നാലു വര്‍ഷമാണ് കാലാവധി.
കെ.സി.എ റിട്ടേണിംഗ് ഓഫീസറും ഹൈക്കോടതി അഭിഭാഷകനുമായ അഭിലാഷ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കെ.സി.എ നിരീക്ഷകനായി വയനാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് ജാഫര്‍ സേട്ട് സംബന്ധിച്ചു. നൗഫല്‍ തളങ്കര അധ്യക്ഷത വഹിച്ചു. ടി.എം ഇക്ബാല്‍ റിപ്പോര്‍ട്ടും ഷുക്കൂര്‍ ചെര്‍ക്കള കണക്കും അവതരിപ്പിച്ചു. ഹാരിസ് ചൂരി, കെ.എം അബ്ദുല്‍ റഹ്മാന്‍, ഹസ്സന്‍ മാസ്റ്റര്‍, ഖാദര്‍ ചെങ്കള, മുനീര്‍ അടുക്കത്ത് ബയല്‍, നൗഫല്‍ തായല്‍, ഷാഫി സന്തോഷ് നഗര്‍ സംസാരിച്ചു. നിയാസ് കെ.ടി നന്ദി പറഞ്ഞു.



Recent News
  ബീറ്റണ്‍ മില്‍കേര്‍സ് ഇന്‍ഡോര്‍ വോളീ ലീഗ് നാളെ തുടങ്ങും

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍

  അലി മിന്നിത്തിളങ്ങി; ഡിഫറന്റ്‌ലി ഏബിള്‍ഡ് ദേശീയ ക്രിക്കറ്റില്‍ കേരളത്തിന് തിളക്കമാര്‍ന്ന ജയം

  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും