updated on:2016-06-22 04:47 PM
അമേരിക്കയെ നാല് ഗോളിന് തകര്‍ത്ത് അര്‍ജന്റീന ഫൈനലില്‍; മെസ്സിക്ക് റെക്കോര്‍ഡ്

www.utharadesam.com 2016-06-22 04:47 PM,
ടെക്‌സാസ്: മെസ്സിയും ഹിഗ്വയിനുമൊക്കെ ഒരിക്കല്‍ കൂടി കളം നിറഞ്ഞുകളിച്ചപ്പോള്‍ അര്‍ജന്റീനക്കെതിരെ ആതിഥേയരായ അമേരിക്കയും ഗോള്‍മഴയില്‍ മുങ്ങി. ഏകപക്ഷീയമായ നാലുഗോളുകള്‍ക്കായിരുന്നു അര്‍ജന്റീന അമേരിക്കയെ തകര്‍ത്തത്. ജയത്തോടെ അര്‍ജന്റീന കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണ്ണമന്റിന്റെ കലാശപോരാട്ടത്തിന് അര്‍ഹത നേടി. ഗോണ്‍സാലോ ഹിഗ്വയിന്‍ രണ്ട് ഗോളുകളും മെസ്സിയും എസക്കിയേല്‍ ലവേസിയും ഒരോ ഗോളുകളും നേടി. രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കിയത് മെസ്സിയായിരുന്നു. അര്‍ജന്റീനക്കായി 55-ാം ഗോള്‍ നേടിയ ലയണല്‍ മെസ്സി ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂറ്റയെ മറികടന്ന് അവരുടെ എക്കാലത്തേയും മികച്ച ഗോള്‍ സ്‌കോററായി. ഇന്ന് നടക്കുന്ന കൊളംബിയ-ചിലി മത്സരത്തിലെ ജേതാക്കളാവും കിരീടപോരാട്ടത്തില്‍ അര്‍ജന്റീനയുമായി കൊമ്പുകോര്‍ക്കുക.



Recent News
  ബീറ്റണ്‍ മില്‍കേര്‍സ് ഇന്‍ഡോര്‍ വോളീ ലീഗ് നാളെ തുടങ്ങും

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍

  അലി മിന്നിത്തിളങ്ങി; ഡിഫറന്റ്‌ലി ഏബിള്‍ഡ് ദേശീയ ക്രിക്കറ്റില്‍ കേരളത്തിന് തിളക്കമാര്‍ന്ന ജയം

  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും