updated on:2016-07-11 04:41 PM
യൂറോ കിരീടം പോര്‍ച്ചുഗലിന്

www.utharadesam.com 2016-07-11 04:41 PM,
പാരീസ്: യൂറോകപ്പില്‍ പോര്‍ച്ചുഗലിന്റെ സുവര്‍ണ്ണമുത്തം.
ആതിഥേയരായ ഫ്രാന്‍ സിനെ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും സംഘവും ആദ്യമായി യൂറോകപ്പ് കിരീടം ചൂടിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കണ്ണീരിന് ഫ്രഞ്ചുകാരെ ഒന്നാകെ കണ്ണീര് കുടിപ്പിച്ചാണ് പോര്‍ച്ചുഗല്‍ നേട്ടം സ്വന്തമാക്കിയത്. ആദ്യ പകുതിയില്‍ ഫൗളിന് വിധേയനായി കളംവിട്ട ക്രിസ്റ്റ്യാനോയെ കാഴ്ചക്കാരനാക്കി, അധികസമയത്തെ 109-ാം മിനുട്ടില്‍ എഡര്‍ നേടിയ ഗോളിലാണ് പോര്‍ച്ചുഗല്‍ ചരിത്ര വിജയം കുറിച്ചത്. നിശ്ചിതസമയത്ത് ഇരുടീമുകള്‍ക്കും ഒട്ടനവധി അവസരങ്ങളുണ്ടായിരുന്നെങ്കിലും അതൊന്നും ഗോള്‍പുര തൊട്ടില്ല. ഫ്രാന്‍സിന്റെ ദിമിത്രി പായറ്റിന്റെ ഫൗളിനിരയായി വീണ പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് കലാശപോരാട്ടം പുറത്തിരുന്ന് കാണാനായിരുന്നു വിധി. ഏഴാം മിനുട്ടില്‍ കാല്‍മുട്ടിന് പരിക്കേറ്റ ക്രിസ്റ്റ്യാനോ പ്രാഥമിക ചികിത്സ തേടി കളിച്ചെങ്കിലും 25-ാം മിനുട്ടിലാണ് കണ്ണീരൊഴുക്കി കളംവിട്ടത്. കളിയുടെ ആദ്യ മിനുട്ടുകളില്‍ ആതിഥേയരായ ഫ്രാന്‍സായിരുന്നു മുന്നിട്ടുനിന്നതെങ്കിലും 79-ാം മിനുട്ടില്‍ റനറ്റോ സാന്‍ഞ്ചസിനെ പിന്‍വലിച്ചിറക്കിയ എഡറായിരുന്നു പോര്‍ച്ചുഗലിന്റെ കന്നി കിരീട നേട്ടത്തിലേക്ക് വല കുലുക്കിയത്. അതോടെ പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോയുടെ സങ്കടകണ്ണീര്‍ ആനന്ദാശ്രുവിലേക്ക് വഴിമാറി.



Recent News
  ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍: വീരമണി പ്രസി, റഫീഖ് സെക്ര.

  പാക്കിസ്താനെതിരെ ഇന്ത്യക്ക് 89 റണ്‍സ് ജയം

  ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ചോര്‍ത്തി മഴ

  ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം

  ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം

  അണ്ടര്‍-23 ഇന്റര്‍സോണ്‍ ക്രിക്കറ്റിന് കെ.സി.എ സ്റ്റേഡിയത്തില്‍ തുടക്കമായി

  പ്രൊ-ഇന്ത്യന്‍ കബഡി; തെലുങ്ക് ടൈറ്റാന്‍ ടീം ഒരുങ്ങുന്നത് കാസര്‍കോട്ട്

  അണ്ടര്‍-23 ക്രിക്കറ്റ് ടീമിനെ അഭിജിത് നയിക്കും

  നാടകാന്തം ചെന്നൈ വീണു; ഐ.പി.എല്‍ കിരീടം മുംബൈക്ക്

  ബാഡ്മിന്റണ്‍ താരം സാറാ സിറാജിനെ ചേംബര്‍ ഓഫ് കൊമേഴ്‌സ് അനുമോദിച്ചു

  അത്രെയാ ഉത്ഭവ തൃശൂരിനെ തകര്‍ത്ത് റെഡ് ഫ്‌ളവേര്‍സ് ബി കെ 55 കണ്ണൂര്‍ ജേതാക്കള്‍

  ഫൈനല്‍ ഇന്ന് രാത്രി 7 മണിക്ക് ആവേശമായി അഖിലേന്ത്യാ ട്വന്റി 20 ടൂര്‍ണമെന്റ്

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ്; അത്രയാ ഉത്ഭവ് തൃശൂരും സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലും സെമിഫൈനലില്‍

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഉജ്ജ്വല തുടക്കം

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍