updated on:2016-08-07 04:50 PM
സാനിയ -പ്രാര്‍ത്ഥനാ സഖ്യം പുറത്ത്

www.utharadesam.com 2016-08-07 04:50 PM,
റിയോ: റിയോ ഒളിംപിക്‌സ് വനിതാ വിഭാഗം ടെന്നീസിലും ഇന്ത്യക്ക് തിരിച്ചടി. ഏറെ മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന സാനിയ മിര്‍സ-പ്രാര്‍ത്ഥന തോമ്പാര്‍ സഖ്യം ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി.
ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ചൈനയുടെ ഷുവായിപെങ്ങ്-ഷുവായിസാങ്ങ് സഖ്യത്തോട് പരാജയപ്പെട്ടത്.
(സ്‌കോര്‍ 6-7, 7-5, 5-7) ആദ്യ സെറ്റില്‍ പിന്നിലായെങ്കിലും രണ്ടാം സെറ്റിലൂടെ ശക്തമായ തിരിച്ചുവരവാണ് സാനിയ സഖ്യം നടത്തിയത്.
എന്നാല്‍ മൂന്നാം സെറ്റില്‍ പരാജയപ്പെട്ടു. നേരത്തെ പുരുഷ ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണ-ലിയാണ്ടര്‍ പേയ്‌സ് സഖ്യം ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. പോളണ്ടിന്റെ കുബോട്ട്-മറ്റ്‌കോവിസ്‌കി സഖ്യത്തോടായിരുന്നു പരാജയം.
മലയാളി താരം പി.ആര്‍ ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ഹോക്കി ടീം ഒളിംപിക്‌സില്‍ വിജയത്തോടെ മെഡല്‍ പ്രതീക്ഷക്ക് ആദ്യ ചുവട് വെച്ചു.
അയര്‍ലണ്ടിനെ 3-2നായിരുന്നു പരാജയപ്പെടുത്തിയത്. അതേ സമയം റോവിംഗ് പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ ദത്തുബാബന്‍ ഭൊക്കനാല്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയതും രാജ്യത്തിന് സന്തോഷം പകര്‍ന്നു. ഷൂട്ടിംഗ് റെയ്ഞ്ചില്‍ ആദ്യ ദിനം ഇന്ത്യക്ക് നിരാശയുടേതായിരുന്നു.



Recent News
  ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ചോര്‍ത്തി മഴ

  ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം

  ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം

  അണ്ടര്‍-23 ഇന്റര്‍സോണ്‍ ക്രിക്കറ്റിന് കെ.സി.എ സ്റ്റേഡിയത്തില്‍ തുടക്കമായി

  പ്രൊ-ഇന്ത്യന്‍ കബഡി; തെലുങ്ക് ടൈറ്റാന്‍ ടീം ഒരുങ്ങുന്നത് കാസര്‍കോട്ട്

  അണ്ടര്‍-23 ക്രിക്കറ്റ് ടീമിനെ അഭിജിത് നയിക്കും

  നാടകാന്തം ചെന്നൈ വീണു; ഐ.പി.എല്‍ കിരീടം മുംബൈക്ക്

  ബാഡ്മിന്റണ്‍ താരം സാറാ സിറാജിനെ ചേംബര്‍ ഓഫ് കൊമേഴ്‌സ് അനുമോദിച്ചു

  അത്രെയാ ഉത്ഭവ തൃശൂരിനെ തകര്‍ത്ത് റെഡ് ഫ്‌ളവേര്‍സ് ബി കെ 55 കണ്ണൂര്‍ ജേതാക്കള്‍

  ഫൈനല്‍ ഇന്ന് രാത്രി 7 മണിക്ക് ആവേശമായി അഖിലേന്ത്യാ ട്വന്റി 20 ടൂര്‍ണമെന്റ്

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ്; അത്രയാ ഉത്ഭവ് തൃശൂരും സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലും സെമിഫൈനലില്‍

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഉജ്ജ്വല തുടക്കം

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു