updated on:2016-08-08 06:15 PM
ചരിത്ര നേട്ടത്തോടെ ജിംനാസ്റ്റിക്‌സില്‍ ദീപ കര്‍മാകര്‍ ഫൈനലില്‍

www.utharadesam.com 2016-08-08 06:15 PM,
റിയോ ഡി ജെനിറോ: റിയോ ഒളിംപിക്‌സില്‍ ചരിത്ര നേട്ടത്തോടെ ഇന്ത്യയുടെ ദീപ കര്‍മാകര്‍ ഫൈനലിലേക്ക് യോഗ്യത നേടി. ആര്‍ടിസ്റ്റിക്‌സ് ജിംനാസ്റ്റിക്‌സില്‍ എട്ടാമതായി ഫിനിഷ് ചെയ്താണ് ദീപ ഫൈനലിലേക്ക് കടന്നത്. ഒളിംപിക്‌സിലെ ഈ വിഭാഗത്തില്‍ ഫൈനലിലെത്തുന്ന ഇന്ത്യയിലെ ആദ്യ താരമാണ് ദീപ. 1964ല്‍ പുരുഷ വിഭാഗത്തിലാണ് ഇന്ത്യ അവസാനമായി യോഗ്യത നേടിയത്. ദീപയുടെ ഫൈനല്‍ മത്സരം 14ന് നടക്കും. ഇന്നലെ രാത്രി ആരംഭിച്ച യോഗ്യതാ റൗണ്ട് മത്സരങ്ങളില്‍ അവസാന യോഗ്യതാ മര്‍ക്കായ എട്ടാംസ്ഥാനത്തോടെയാണ് ദീപ നേട്ടം സ്വന്തമാക്കിയത്. ആദ്യ മൂന്ന് ഡിവിഷനുകള്‍ അവസാനിക്കുമ്പോള്‍ വോള്‍ട്ട് ഇനത്തില്‍ ആറാം സ്ഥാനത്തായിരുന്നു ദീപ. എങ്കിലും അവസാന ഡിവിഷനില്‍ എട്ടാംസ്ഥാനത്തോടെ ഫൈനലിലേക്ക് യോഗ്യത നേടുകയായിരുന്നു. ഈ ഇനത്തില്‍ ഒളിംപിക്‌സില്‍ യോഗ്യത നേടുന്ന ആദ്യ വനിതാ താരമെന്ന നേട്ടവും ദീപക്ക് സ്വന്തമാണ്. 2008 ബെയ്ജിംഗ് ഒളിംപിക്‌സില്‍ രാജ്യ ഏക വ്യക്തിഗത സ്വര്‍ണ്ണം നേടിയ അഭിനവ് ബിന്ദ്ര 10 മീറ്റര്‍ എയര്‍റൈഫിളില്‍ ഇന്ന് മത്സരിക്കാനിറങ്ങും. അതോടൊപ്പം 2012 ലണ്ടന്‍ ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഗഗന്‍ നാരംഗും ഇന്ന് 10 മീറ്റര്‍ എയര്‍ റൈഫിളില്‍ മത്സരത്തിനിറങ്ങും. ഇരുവരും ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളാണ്.
നീന്തല്‍കുളത്തിലെ രാജാവ് മൈക്കല്‍ ഫെല്‍പ്‌സിന് ഒളിംപിക്‌സില്‍ 19-ാം സ്വര്‍ണ്ണം ലഭിച്ചു. ഇന്ന് പുലര്‍ച്ചെ നടന്ന 4ഃ100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയില്‍ ഫെല്‍പ്‌സ് ഉള്‍പ്പെട്ട യു.എസ്.എ ടീം സ്വര്‍ണം നേടി. റിയോയില്‍ ഫെല്‍പ്‌സിന്റെ ആദ്യ സ്വര്‍ണ്ണമാണിത്.



Recent News
  ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ചോര്‍ത്തി മഴ

  ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം

  ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം

  അണ്ടര്‍-23 ഇന്റര്‍സോണ്‍ ക്രിക്കറ്റിന് കെ.സി.എ സ്റ്റേഡിയത്തില്‍ തുടക്കമായി

  പ്രൊ-ഇന്ത്യന്‍ കബഡി; തെലുങ്ക് ടൈറ്റാന്‍ ടീം ഒരുങ്ങുന്നത് കാസര്‍കോട്ട്

  അണ്ടര്‍-23 ക്രിക്കറ്റ് ടീമിനെ അഭിജിത് നയിക്കും

  നാടകാന്തം ചെന്നൈ വീണു; ഐ.പി.എല്‍ കിരീടം മുംബൈക്ക്

  ബാഡ്മിന്റണ്‍ താരം സാറാ സിറാജിനെ ചേംബര്‍ ഓഫ് കൊമേഴ്‌സ് അനുമോദിച്ചു

  അത്രെയാ ഉത്ഭവ തൃശൂരിനെ തകര്‍ത്ത് റെഡ് ഫ്‌ളവേര്‍സ് ബി കെ 55 കണ്ണൂര്‍ ജേതാക്കള്‍

  ഫൈനല്‍ ഇന്ന് രാത്രി 7 മണിക്ക് ആവേശമായി അഖിലേന്ത്യാ ട്വന്റി 20 ടൂര്‍ണമെന്റ്

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ്; അത്രയാ ഉത്ഭവ് തൃശൂരും സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലും സെമിഫൈനലില്‍

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഉജ്ജ്വല തുടക്കം

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു