updated on:2016-08-10 05:59 PM
നീന്തല്‍ കുളത്തില്‍ വീണ്ടും വിസ്മയം തീര്‍ത്ത് ഫെല്‍പ്‌സിന് 21-ാം സ്വര്‍ണം

www.utharadesam.com 2016-08-10 05:59 PM,
റിയോഡിജനീറോ: ഒളിംപിക്‌സില്‍ മൈക്കല്‍ ഫെല്‍പ്‌സിന് 21-ാം സ്വര്‍ണം. 200 മീറ്റര്‍ ബട്ടര്‍ഫ്‌ലൈ സ്‌ട്രോക്ക് വിഭാഗത്തിലും ഫ്രീസ്റ്റൈല്‍ റിലേയിലുമാണ് ഫെല്‍പ്‌സ് സ്വര്‍ണം നേടിയത്. 1.53.36 മിനിട്ടിലാണ് ബട്ടര്‍ഫ്‌ലൈ സ്‌ട്രോക്ക് മത്സരം ഫെല്‍പ്‌സ് ഫിനിഷ് ചെയ്തത്. റിയോ ഒളിംപിക്‌സിലെ ഫെല്‍പ്‌സിന്റെ മൂന്നാമത് സ്വര്‍ണനേട്ടമാണിത്. ഫെല്‍പ്‌സിന്റെ മൊത്തം ഒളിംപ്ക്‌സ് സമ്പാദ്യം 25 മെഡലായി. 21 സ്വര്‍ണം, രണ്ട് വെള്ളി, രണ്ട് വെങ്കലം എന്നിങ്ങനെയാണ് നേടിയത്.
ടെന്നീസിലെ നിലവിലെ ചാമ്പ്യനും ലോക ഒന്നാംനമ്പര്‍ താരവുമായ സറീന വില്യംസ് ഒളിംപിക്‌സില്‍ നിന്നും പുറത്തായി. യുക്രെയിന്റെ യലീന സ്വിറ്റിലേനിയയോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പരാജയപ്പെട്ടത്. ഇത് സെറീനക്ക് ഇരട്ടപ്രഹരമായി.
നേരത്തെ ഒളിംപിക്‌സില്‍ തുടര്‍ച്ചയായ നാലാം സ്വര്‍ണം ലക്ഷ്യമിട്ടിറങ്ങിയ സറീന-വീനസ് സഖ്യം പരാജയപ്പെട്ടിരുന്നു.
ഒളിംപിക്‌സ് ബോക്‌സിങ്ങില്‍ ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷ നല്‍കി വികാസ് കൃഷ്ണന്‍ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. 75 കിലോഗ്രാം വിഭാഗത്തില്‍ അമേരിക്കയുടെ ചാള്‍സ് കോണ്‍വാളിലെ 3-0 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് വികാസ് പ്രീ ക്വാര്‍ട്ടറില്‍ കടന്നത്. ശനിയാഴ്ച നടക്കുന്ന പ്രീ ക്വാര്‍ട്ടറില്‍ വികാസ് തുര്‍ക്കിയുടെ ഒണ്ടര്‍ സിപലയെ നേരിടും.



Recent News
  ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ചോര്‍ത്തി മഴ

  ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം

  ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം

  അണ്ടര്‍-23 ഇന്റര്‍സോണ്‍ ക്രിക്കറ്റിന് കെ.സി.എ സ്റ്റേഡിയത്തില്‍ തുടക്കമായി

  പ്രൊ-ഇന്ത്യന്‍ കബഡി; തെലുങ്ക് ടൈറ്റാന്‍ ടീം ഒരുങ്ങുന്നത് കാസര്‍കോട്ട്

  അണ്ടര്‍-23 ക്രിക്കറ്റ് ടീമിനെ അഭിജിത് നയിക്കും

  നാടകാന്തം ചെന്നൈ വീണു; ഐ.പി.എല്‍ കിരീടം മുംബൈക്ക്

  ബാഡ്മിന്റണ്‍ താരം സാറാ സിറാജിനെ ചേംബര്‍ ഓഫ് കൊമേഴ്‌സ് അനുമോദിച്ചു

  അത്രെയാ ഉത്ഭവ തൃശൂരിനെ തകര്‍ത്ത് റെഡ് ഫ്‌ളവേര്‍സ് ബി കെ 55 കണ്ണൂര്‍ ജേതാക്കള്‍

  ഫൈനല്‍ ഇന്ന് രാത്രി 7 മണിക്ക് ആവേശമായി അഖിലേന്ത്യാ ട്വന്റി 20 ടൂര്‍ണമെന്റ്

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ്; അത്രയാ ഉത്ഭവ് തൃശൂരും സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലും സെമിഫൈനലില്‍

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഉജ്ജ്വല തുടക്കം

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു