updated on:2016-08-21 01:11 PM
ഒളിംപിക്‌സ് ഫുട്‌ബോളില്‍ ബ്രസീലിന് ആദ്യസ്വര്‍ണം; ജയം പെനല്‍റ്റി ഷൂട്ടൗട്ടില്‍

www.utharadesam.com 2016-08-21 01:11 PM,
റിയോ: ഒളിംപിക്‌സ് ഫുട്‌ബോളില്‍ ആദ്യ സ്വര്‍ണമണിഞ്ഞ് ബ്രസീല്‍. പെനല്‍റ്റി ഷൂട്ടൗട്ടില്‍ കരുത്തരായ ജര്‍മനിയെ 5-4ന് തോല്‍പ്പിച്ചാണ് ബ്രസീല്‍ വിജയം നേടിയത്. ഒളിംപിക്‌സില്‍ ബ്രസീലിന്റെ ആദ്യ സ്വര്‍ണമാണിത്. നിശ്ചിത സമയത്തും അധികസമയത്തും ഓരോ ഗോളുകള്‍ നേടി ഇരുടീമും തുല്യത പാലിച്ചു.

ആദ്യ പകുതിയില്‍ നെയ്മര്‍ തൊടുത്ത ഫ്രീകിക്കിലൂടെ ബ്രസീല്‍ ലീഡ് നേടി. എന്നാല്‍ 59-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ മാക്‌സിമില്ല്യന്‍ മേയറിലൂടെ ജര്‍മനി തിരിച്ചടിച്ചു. തുടര്‍ന്ന് ഇരുടീമുകളും പരിശ്രമിച്ചെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. പിന്നീട് അധികസമയത്തിലേക്കും പെനല്‍റ്റി ഷൂട്ടൗട്ടിലേക്കും നീണ്ട മല്‍സരത്തില്‍ ജയം ബ്രസീലിനൊപ്പം നിന്നു.

ജര്‍മനിക്കു വേണ്ടി നാലു താരങ്ങള്‍ ലക്ഷ്യം കണ്ടപ്പോള്‍ നില്‍സ് പീറ്റേഴ്‌സണ് മാത്രം പിഴച്ചു. ബ്രസീലിനു വേണ്ടി അവസാന കിക്കെടുക്കാനെത്തിയത് ക്യാപ്റ്റന്‍ നെയ്മര്‍. ജര്‍മന്‍ ഗോളിയെ നിഷ്പ്രഭനാക്കി അവസാന ഷോട്ട് വലകുലുക്കിയപ്പോള്‍ ബ്രസീല്‍ സ്വന്തമാക്കിയത് ആദ്യ ഒളിംപിക്‌സ് സ്വര്‍ണം.



Recent News
  ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍: വീരമണി പ്രസി, റഫീഖ് സെക്ര.

  പാക്കിസ്താനെതിരെ ഇന്ത്യക്ക് 89 റണ്‍സ് ജയം

  ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ചോര്‍ത്തി മഴ

  ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം

  ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം

  അണ്ടര്‍-23 ഇന്റര്‍സോണ്‍ ക്രിക്കറ്റിന് കെ.സി.എ സ്റ്റേഡിയത്തില്‍ തുടക്കമായി

  പ്രൊ-ഇന്ത്യന്‍ കബഡി; തെലുങ്ക് ടൈറ്റാന്‍ ടീം ഒരുങ്ങുന്നത് കാസര്‍കോട്ട്

  അണ്ടര്‍-23 ക്രിക്കറ്റ് ടീമിനെ അഭിജിത് നയിക്കും

  നാടകാന്തം ചെന്നൈ വീണു; ഐ.പി.എല്‍ കിരീടം മുംബൈക്ക്

  ബാഡ്മിന്റണ്‍ താരം സാറാ സിറാജിനെ ചേംബര്‍ ഓഫ് കൊമേഴ്‌സ് അനുമോദിച്ചു

  അത്രെയാ ഉത്ഭവ തൃശൂരിനെ തകര്‍ത്ത് റെഡ് ഫ്‌ളവേര്‍സ് ബി കെ 55 കണ്ണൂര്‍ ജേതാക്കള്‍

  ഫൈനല്‍ ഇന്ന് രാത്രി 7 മണിക്ക് ആവേശമായി അഖിലേന്ത്യാ ട്വന്റി 20 ടൂര്‍ണമെന്റ്

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ്; അത്രയാ ഉത്ഭവ് തൃശൂരും സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലും സെമിഫൈനലില്‍

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഉജ്ജ്വല തുടക്കം

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍