updated on:2016-08-28 01:18 PM
ലോകേഷ് രാഹുലിന്റെ സെഞ്ചുറി പാഴായി; ഇന്ത്യയ്ക്ക് ഒരു റണ്‍സിന്റെ തോല്‍വി

www.utharadesam.com 2016-08-28 01:18 PM,
ഫോര്‍ട് ലോഡര്‍ ഡെയ്ല്‍ (യുഎസ്): അമേരിക്കയില്‍ ആദ്യമായി നടന്ന രാജ്യാന്തര ക്രിക്കറ്റ് മല്‍സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് ഒരു റണ്‍സിന്റെ തോല്‍വി. ട്വന്റി20 മല്‍സരത്തില്‍ വിന്‍ഡീസ് ഉയര്‍ത്തിയ 246 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്കു കുതിച്ച ഇന്ത്യയ്ക്ക് 244 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. അവസാന പന്തിലായിരുന്നു വിന്‍ഡീസിന്റെ ജയം. സ്‌കോര്‍: വെസ്റ്റ്ഇന്‍ഡീസ് 245–6, ഇന്ത്യ 244–4.

ബ്രാവോ എറിഞ്ഞ അവസാന ഓവറില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് എട്ട് റണ്‍സ്. ക്രീസില്‍ ക്യാപ്റ്റന്‍ ധോണിയും ലോകേഷ് രാഹുലും. ആദ്യ അഞ്ചു പന്തുകളില്‍ ഇന്ത്യ നേടിയത് ആറു റണ്‍സ്. അവസാന പന്തില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് രണ്ടു റണ്‍. ബ്രാവോയുടെ പന്ത് നേരിട്ട ധോണിക്ക് പിഴച്ചു, ഷോട്ട് തേഡ്മാനായി നിന്നിരുന്ന സാമുവല്‍സിന്റെ കയ്യിലൊതുങ്ങി ധോണി നേരിട്ട പന്ത്. ധോണി പുറത്ത്. ഇന്ത്യയ്ക്ക് ഒരു റണ്‍സിന്റെ തോല്‍വിയും.

നിര്‍ണായക സമയത്ത് ഉത്തരവാദിത്തത്തോടെ ബാറ്റു വീശിയ രോഹിത് ശര്‍മയും ലോകേഷ് രാഹുലുമാണ് ഇന്ത്യയ്ക്കായി പൊരുതിയത്. ഇരുവരും ചേര്‍ന്ന് 89 റണ്‍സാണ് ഇന്ത്യയ്ക്ക് വേണ്ടി നേടിയത്. 51 പന്തില്‍ നിന്നു 110 റണ്‍സ് നേടിയ ലോകേഷ് രാഹുലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഇതില്‍ അഞ്ചു സിക്‌സും 12 ഫോറും ഉള്‍പ്പെടും. ഇന്ത്യയ്ക്കായി രോഹിത് ശര്‍മ അര്‍ധ സെഞ്ചുറി നേടി. 28 പന്തില്‍ 62 റണ്‍സ് നേടിയ രോഹിത്ത് ശര്‍മയെ പൊള്ളാര്‍ഡ് പുറത്താക്കി. നാലു സിക്‌സും നാലു ഫോറും ഉള്‍പ്പെട്ടതായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സ്. ക്യാപ്റ്റന്‍ ധോണി 43 റണ്‍സ് നേടി. അജങ്ക്യ രഹാനെ ഏഴു റണ്‍സെടുത്തും വിരാട് കോഹ്!ലി 16 റണ്‍സെടുത്തും പുറത്തായി.

48 പന്തില്‍ സെഞ്ചുറി നേടിയ എവിന്‍ ലൂയിസും 33 പന്തില്‍ 79 റണ്‍സ് നേടിയ ജോണ്‍സണ്‍ ചാള്‍സുമാണ് വിന്‍ഡീസിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഒന്‍പത് സിക്‌സും അഞ്ച് ഫോറുകളും ഉള്‍പ്പെടെയാണ് ഇവിന്‍ ട്വന്റി–20യിലെ തന്റെ ആദ്യ സെഞ്ചുറി നേടിയത്. 100 റണ്‍സ് നേടിയ എവിനെ ജഡേജ പുറത്താക്കുകയായിരുന്നു. 33 പന്തില്‍ 79 റണ്‍സ് നേടിയ ജോണ്‍സണ്‍ ചാള്‍സിന്റെ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറിയാണ് വിന്‍ഡീസിന് മികച്ച തുടക്കം സമ്മാനിച്ചത്. ഏഴ് സിക്‌സും ആറു ഫോറും അടങ്ങിയതായിരുന്നു ചാള്‍സിന്റെ പ്രകടനം. മുഹമ്മദ് ഷാമിയാണ് ചാള്‍സിനെ പുറത്താക്കിയത്.

ചാള്‍സ് പുറത്തായതോടെ ലൂയിസ് കളിയേറ്റെടുക്കുകയായിരുന്നു. സ്റ്റുവര്‍ട്ട് ബിന്നിയെറിഞ്ഞ 11–ാം ഓവറില്‍ അഞ്ച് സിക്‌സ് ഉള്‍പ്പെടെ 32 റണ്‍സാണ് അദ്ദേഹം നേടിയത്. പിന്നീട് ഇറങ്ങിയ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കാര്യമായി സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല. രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ രവീന്ദ്ര ജഡേജയും ബുംറയുമാണ് ഇന്ത്യന്‍ നിരയില്‍ എന്തെങ്കിലും ചെയ്തത്. മുഹമ്മദ് ഷാമി ഒരു വിക്കറ്റ് വീഴ്ത്തി.

ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറില്‍ തന്നെ തങ്ങളുടെ നയം വ്യക്തമാക്കിയാണ് വിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാര്‍ കളി തുടങ്ങിയത്. മുഹമ്മദ് ഷാമിയുടെ ഓവറില്‍ 17 റണ്‍സാണ് വിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാര്‍ നേടിയത്. ഇതില്‍ 15 ഉം ചാള്‍സ് നേടി.Recent News
  ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ചോര്‍ത്തി മഴ

  ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം

  ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം

  അണ്ടര്‍-23 ഇന്റര്‍സോണ്‍ ക്രിക്കറ്റിന് കെ.സി.എ സ്റ്റേഡിയത്തില്‍ തുടക്കമായി

  പ്രൊ-ഇന്ത്യന്‍ കബഡി; തെലുങ്ക് ടൈറ്റാന്‍ ടീം ഒരുങ്ങുന്നത് കാസര്‍കോട്ട്

  അണ്ടര്‍-23 ക്രിക്കറ്റ് ടീമിനെ അഭിജിത് നയിക്കും

  നാടകാന്തം ചെന്നൈ വീണു; ഐ.പി.എല്‍ കിരീടം മുംബൈക്ക്

  ബാഡ്മിന്റണ്‍ താരം സാറാ സിറാജിനെ ചേംബര്‍ ഓഫ് കൊമേഴ്‌സ് അനുമോദിച്ചു

  അത്രെയാ ഉത്ഭവ തൃശൂരിനെ തകര്‍ത്ത് റെഡ് ഫ്‌ളവേര്‍സ് ബി കെ 55 കണ്ണൂര്‍ ജേതാക്കള്‍

  ഫൈനല്‍ ഇന്ന് രാത്രി 7 മണിക്ക് ആവേശമായി അഖിലേന്ത്യാ ട്വന്റി 20 ടൂര്‍ണമെന്റ്

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ്; അത്രയാ ഉത്ഭവ് തൃശൂരും സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലും സെമിഫൈനലില്‍

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഉജ്ജ്വല തുടക്കം

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു