updated on:2016-10-25 04:43 PM
മുഹമ്മദ് റാഫി ഗോള്‍വേട്ട തുടങ്ങി

www.utharadesam.com 2016-10-25 04:43 PM,
ഗോവ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ കാസര്‍കോടന്‍ താരം മുഹമ്മദ് റാഫി ഗോള്‍ വേട്ട തുടങ്ങി. ഗോവക്കെതിരായ മത്സരത്തില്‍ ഇന്നലെ വിജയിച്ച കേരള ബ്ലാസ്റ്റേഴ്‌സിന്റെ രണ്ട് ഗോളുകളില്‍ ഒരെണ്ണം കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിയും മുന്‍ ഇന്ത്യന്‍ ടീം താരവുമായ മുഹമ്മദ് റാഫിയുടെ വകയായിരുന്നു. രണ്ടാം പകുതി തുടങ്ങിയ ഉടനെയായിരുന്നു റാഫിയുടെ ഗോള്‍. മധ്യനിരയില്‍ നിന്ന് പന്ത് മെഹത്താബ് ഹുസൈന്‍ വലത് വിംഗില്‍ മുന്നേറിയ മുഹമ്മദ് റഫീഖിന് നീട്ടിക്കൊടുത്തു. റഫീഖ് ഗോള്‍വലയത്തിലേക്ക് തൊടുത്ത് വിട്ട പന്ത് ഗോളിയുടെ കൈയ്യില്‍ തട്ടിപ്പോകാന്‍ ഒരുങ്ങിയപ്പോള്‍ പുല്ലില്‍ നിരങ്ങി വന്ന മുഹമ്മദ് റാഫി വലക്കുള്ളിലാക്കുകയായിരുന്നു. സീസണിലെ റാഫിയുടെ ആദ്യ ഗോളായിരുന്നു ഇത്. കേരളത്തിന്റെ മറ്റൊരു ഗോള്‍ ഹെയ്തി താരം കെര്‍വന്‍സ് വെല്‍ഫോര്‍ട്ടിന്റെ വകയായിരുന്നു.



Recent News
  പാക്കിസ്താനെതിരെ ഇന്ത്യക്ക് 89 റണ്‍സ് ജയം

  ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ചോര്‍ത്തി മഴ

  ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം

  ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം

  അണ്ടര്‍-23 ഇന്റര്‍സോണ്‍ ക്രിക്കറ്റിന് കെ.സി.എ സ്റ്റേഡിയത്തില്‍ തുടക്കമായി

  പ്രൊ-ഇന്ത്യന്‍ കബഡി; തെലുങ്ക് ടൈറ്റാന്‍ ടീം ഒരുങ്ങുന്നത് കാസര്‍കോട്ട്

  അണ്ടര്‍-23 ക്രിക്കറ്റ് ടീമിനെ അഭിജിത് നയിക്കും

  നാടകാന്തം ചെന്നൈ വീണു; ഐ.പി.എല്‍ കിരീടം മുംബൈക്ക്

  ബാഡ്മിന്റണ്‍ താരം സാറാ സിറാജിനെ ചേംബര്‍ ഓഫ് കൊമേഴ്‌സ് അനുമോദിച്ചു

  അത്രെയാ ഉത്ഭവ തൃശൂരിനെ തകര്‍ത്ത് റെഡ് ഫ്‌ളവേര്‍സ് ബി കെ 55 കണ്ണൂര്‍ ജേതാക്കള്‍

  ഫൈനല്‍ ഇന്ന് രാത്രി 7 മണിക്ക് ആവേശമായി അഖിലേന്ത്യാ ട്വന്റി 20 ടൂര്‍ണമെന്റ്

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ്; അത്രയാ ഉത്ഭവ് തൃശൂരും സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലും സെമിഫൈനലില്‍

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഉജ്ജ്വല തുടക്കം

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം